കോഴിക്കോട്: (truevisionnews.com) പാട്ടിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് റാപ്പര്‍ വേടനെതിരെ എന്‍.ഐ.എക്കും ആഭ്യന്തര വകുപ്പിനും പരാതി നൽകിയ പാലക്കാട് നഗരസഭാ കൗണ്‍സിലര്‍ മിനി കൃഷ്ണകുമാറിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ.
പത്ത് പൈസയുടെ വിവരമില്ലാതെ പാലക്കാട്ടെ ബി.ജെ.പിയെ ഭർത്താവിന്റെ മുതൽ പോലെ കൊണ്ടു നടന്ന് തകർത്ത മാഡം അച്ചാമ്മ വർഗീസിന് വരെ വേടന്റെ വരികൾ കേട്ടപ്പോൾ അത് മോദിയെ ഉദ്ദേശിച്ചാണെന്ന് മനസിലായെന്ന് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു. വേടൻ അധിക്ഷേപിച്ചെന്ന് ആരോപിക്കുന്ന പാട്ടും സന്ദീപ് വാര്യർ പോസ്റ്റിൽ പങ്കുവെച്ചിട്ടുണ്ട്.
destroyed BJP madam understood Vedan lines aimed Modi
