കരുനാഗപ്പള്ളി: (truevisionnews.com) കരുനാഗപ്പള്ളി എം എൽ എ. സി ആര്‍ മഹേഷ് അപടത്തിൽ നിന്നും രക്ഷപെട്ടത് തലനാരിഴയ്ക്ക്. കടപുഴകി വീണ വന്‍ ആഞ്ഞിലി മരത്തിന്റെയും ഒടിഞ്ഞുവീണ വൈദ്യുതി പോസ്റ്റിന്റെയും ഇടയിൽ എം എല്‍ എയുടെ കാർ കുടുങ്ങുകയായിരുന്നു.
തഴവാ മണപ്പള്ളി തെക്ക് തണ്ണക്കര മുക്കിനു കിഴക്ക് തുരുത്തിക്കാട്ട് മുക്കിൽ ആയിരുന്നു സംഭവം. സംഭവം നടക്കുമ്പോൾ കാറിൽ മൂന്നു കുട്ടികൾ അടക്കം അഞ്ച് പേരുണ്ടായിരുന്നു. എല്ലാവരും അത്ഭുതകരമായി രക്ഷപ്പെട്ടു.
.gif)
അതേസമയം, മഴ കനത്ത സാഹചര്യത്തിൽ ഇടുക്കി കല്ലാർകുട്ടി ഡാം തുറന്നു. ഒരു ഷട്ടർ 15 സെന്റീ മീറ്റർ ഉയർത്തി. മുതിരപ്പുഴയാർ പെരിയാർ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകി. മഴ മുന്നറിയിപ്പ് പിൻവലിക്കും വരെ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തി.
സംസ്ഥാനത്ത് മൺസൂൺ ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ സംസ്ഥാനത്ത് പലയിടത്തും വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
Car stuck between broken electric pole fallen tree MLA escapes
