കോഴിക്കോട് കുറ്റ്യാടിയിൽ കാറ്റും മഴയും ശക്തമാകുന്നു; തെങ്ങ് വീണ് രണ്ട് വീടുകൾക്ക് കേടുപാട്

കോഴിക്കോട് കുറ്റ്യാടിയിൽ കാറ്റും മഴയും ശക്തമാകുന്നു; തെങ്ങ് വീണ് രണ്ട് വീടുകൾക്ക് കേടുപാട്
May 24, 2025 10:19 PM | By Jain Rosviya

കോഴിക്കോട് : (truevisionnews.com) കോഴിക്കോട് കുറ്റ്യാടിയിൽ ഇന്ന് വൈകിട്ട് ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും രണ്ട് വീടുകൾക്ക് കേടുപാട് പറ്റി. കോതോട് പാറക്കൽ രാമകൃഷ്ണന്റെ വീടിനും മാമ്പിലാട് സുനിൽ സി.പി യുടെ വീടിനുമാണ് കേടു പാട് സംഭവിച്ചത്.

രാമകൃഷ്ണന്റെ ഒന്നാം നിലയിലെ മേൽക്കൂര തെങ്ങ് വീണ് തകർന്നു. വീടിന്റെ ഭിത്തിക്കും കേടുപറ്റി. കുറ്റ്യാടി യിൽ നിന്നും ജനകീയ ദുരന്തനിവാരണ സേന ചെയർമാൻ ബഷീർ നരയംകോടനും നാട്ടുകാരും ചേർന്ന് തെങ്ങ് മുറിച്ച് മാറ്റി.

മാമ്പിലാട് സുനിൽ സി.പി യുടെ വീടിൻെറ ഒന്നാം നിലയിലെ മേൽക്കൂരയും തെങ്ങ് വീണ് തകർന്നു. മരങ്ങൾ വീണതിനാൽ പലയിടങ്ങളിലും വൈദ്യുതി വിതരണം തടസ്സപ്പെട്ടിട്ടുണ്ട്.

Wind rain intensify Kuttiadi Kozhikode Two houses damaged falling coconut trees

Next TV

Related Stories
നാടിൻ്റെ രോക്ഷം; കല്ലാച്ചി വിഷ്ണുമംഗലം ബണ്ട് ഷട്ടർ തുറക്കാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞു

May 24, 2025 05:32 PM

നാടിൻ്റെ രോക്ഷം; കല്ലാച്ചി വിഷ്ണുമംഗലം ബണ്ട് ഷട്ടർ തുറക്കാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞു

വിഷ്ണുമംഗലം ബണ്ട് ഷട്ടർ തുറക്കാനെത്തിയ ഉദ്യോഗസ്ഥരെ...

Read More >>
മിന്നൽ ചുഴലി; കോഴിക്കോട് ചെറുവാടിയിൽ മരങ്ങൾ കടപുഴകി വീണു

May 24, 2025 08:09 AM

മിന്നൽ ചുഴലി; കോഴിക്കോട് ചെറുവാടിയിൽ മരങ്ങൾ കടപുഴകി വീണു

കോഴിക്കോട് ചെറുവാടിയിൽ മിന്നൽ...

Read More >>
73 കാരിയുടെ മുഖത്ത് തുണിയിട്ട് മറച്ച്  പരിക്കില്ലാതെ വളകൾ അറുത്തുമാറ്റി; 19 കാരൻ  പേരമകൻ അറസ്റ്റിൽ

May 23, 2025 11:12 PM

73 കാരിയുടെ മുഖത്ത് തുണിയിട്ട് മറച്ച് പരിക്കില്ലാതെ വളകൾ അറുത്തുമാറ്റി; 19 കാരൻ പേരമകൻ അറസ്റ്റിൽ

കഴിഞ്ഞ ശനിയാഴ്ച മാത്തോട്ടത്ത് 73കാരിയായ യുടെ സ്വർണവും മൊബൈൽഫോണും കവർന്ന കേസിൽ ഒന്നാം പ്രതിയെ പൊലീസ്...

Read More >>
Top Stories