പോസ്റ്റ് മാറ്റുമ്പോൾ മുറിച്ചിട്ട സർവീസ് വയർ ശരീരത്തിൽ വീണു; ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

പോസ്റ്റ് മാറ്റുമ്പോൾ മുറിച്ചിട്ട സർവീസ് വയർ ശരീരത്തിൽ വീണു; ഷോക്കേറ്റ്  ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം
May 24, 2025 09:16 PM | By Jain Rosviya

തിരുവനന്തപുരം: (truevisionnews.com) ഇലക്ട്രിക് പോസ്റ്റ് മാറ്റി വെക്കുമ്പോൾ മുറിച്ചിട്ട സർവീസ് വയർ ശരീരത്തിൽ വീണ് ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ജാർഖണ്ഡ് രാധാനഗർ സ്വദേശി വിപ്‍ലമണ്ഡൽ (24) ആണ് മരിച്ചത്. വൈദ്യുതി ബന്ധം പൂർണമായി വിച്ഛേദിക്കാതെയാണ് കെസ്ഇബി ജീവനക്കാർ പോസ്റ്റിൽ ജോലികൾ ചെയ്തിരുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.

കഴിഞ്ഞ ദിവസം രാവിലെ 10.30ഓടെ ഗോവിന്ദമംഗലത്താണ് സംഭവം നടന്നത്. ഗോവിന്ദമംഗലത്ത് സന്തോഷിന്റെ വീട്ടിലേക്കുള്ള വൈദ്യുതി പോസ്റ്റിന്റെ സ്ഥാനം മാറ്റി വെയ്ക്കുന്ന ജോലികൾ നടന്നുവരവെ ജാർഖണ്ഡ് സ്വദേശി ഇതേ വീട്ടിലെ മതിലിന്റെ അറ്റകുറ്റപ്പണി ചെയ്യുകയായിരുന്നു.

ഇതിനിടെയാണ് കെഎസ്ഇബി ജീവനക്കാർ മുറിച്ചിട്ട സർവീസ് വയർ അപ്രതീക്ഷിതമായി യുവാലിന്റെ ശരീരത്തിലേക്ക് വീണത്. ഷോക്കേറ്റ് തെറിച്ചു വീണ യുവാവിനെ കെഎസ്ഇബി ജീവനക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല. അപകടം ഉണ്ടായശേഷമാണ് സ്ഥലത്തെ വൈദ്യുതി മുഴുവനായി വിച്ഛേദിക്കാനുള്ള തീരുമാനം കെഎസ്ഇബി ജീവനക്കാർ എടുത്തതെന്ന് സമീപവാസികൾ പറയുന്നു.

service wire fell body non state worker shocked tragic death

Next TV

Related Stories
വിവാഹ ചടങ്ങിൽ പ​ങ്കെടുത്ത്​ മടങ്ങവെ ബസ്​ സ്റ്റാന്‍റിൽ കുഴഞ്ഞു വീണ് വയോധികൻ മരിച്ചു

May 24, 2025 09:20 PM

വിവാഹ ചടങ്ങിൽ പ​ങ്കെടുത്ത്​ മടങ്ങവെ ബസ്​ സ്റ്റാന്‍റിൽ കുഴഞ്ഞു വീണ് വയോധികൻ മരിച്ചു

വിവാഹ ചടങ്ങിൽ പ​ങ്കെടുത്ത്​ മടങ്ങവെ ബസ്​ സ്റ്റാന്‍റിൽ കുഴഞ്ഞു വീണ് വയോധികൻ മരിച്ചു...

Read More >>
പട്ടികജാതി വർഗത്തിൽപ്പെട്ട യുവതീ യുവാക്കൾക്ക് സൗജന്യ പ്ലേസ്മെന്റ് അവസരം

May 24, 2025 08:23 PM

പട്ടികജാതി വർഗത്തിൽപ്പെട്ട യുവതീ യുവാക്കൾക്ക് സൗജന്യ പ്ലേസ്മെന്റ് അവസരം

പട്ടികജാതി വർഗത്തിൽപ്പെട്ട യുവതീ യുവാക്കൾക്ക് വേണ്ടി സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ്...

Read More >>
അറബിക്കടലിലെ കപ്പൽ അപകടം; 21 ജീവനക്കാര്‍ സുരക്ഷിതർ, മൂന്നുപേർക്കായുളള തിരച്ചില്‍ തുടരുന്നു

May 24, 2025 07:26 PM

അറബിക്കടലിലെ കപ്പൽ അപകടം; 21 ജീവനക്കാര്‍ സുരക്ഷിതർ, മൂന്നുപേർക്കായുളള തിരച്ചില്‍ തുടരുന്നു

കേരളാ തീരത്ത് അറബിക്കടലില്‍ അപകടത്തില്‍പ്പെട്ട കപ്പലിലെ 21 ജീവനക്കാര്‍ സുരക്ഷിതരെന്ന്...

Read More >>
Top Stories