73 കാരിയുടെ മുഖത്ത് തുണിയിട്ട് മറച്ച് പരിക്കില്ലാതെ വളകൾ അറുത്തുമാറ്റി; 19 കാരൻ പേരമകൻ അറസ്റ്റിൽ

73 കാരിയുടെ മുഖത്ത് തുണിയിട്ട് മറച്ച്  പരിക്കില്ലാതെ വളകൾ അറുത്തുമാറ്റി; 19 കാരൻ  പേരമകൻ അറസ്റ്റിൽ
May 23, 2025 11:12 PM | By Vishnu K

കോഴിക്കോട്: (truevisionnews.com) കഴിഞ്ഞ ശനിയാഴ്ച മാത്തോട്ടത്ത് 73കാരിയായ യുടെ സ്വർണവും മൊബൈൽഫോണും കവർന്ന കേസിൽ ഒന്നാം പ്രതിയെ പൊലീസ് പിടികൂടി. കുഞ്ഞിവിയുടെ അനുജത്തിയുടെ പേരമകൻ മൂഴിക്കൽ അരക്കിണർ മുഹമ്മദ് ലബീബ് (19) നെയാണ് ഫറൂഖ് എസിപി എഎം സിദ്ദിഖിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്‌ക്വാഡും ബേപ്പൂർ പോലീസും ചേർന്ന് പിടികൂടിയത്.

കുഞ്ഞിവിയുടെ കയ്യിൽ നിന്നും വളകൾ അറുത്തു മാറ്റിയപ്പോഴും വളകൾ ഊരിയെടുത്തപ്പോഴും അവർക്ക് യാതൊരുവിധ പരിക്കുകൾളും ഉണ്ടായിരുന്നില്ല മാത്രവുമല്ല കുഞ്ഞിവിയുടെ മുഖത്ത് തുണിയിട്ട് മറച്ചാണ് പ്രതികൾ കുറ്റകൃത്യം നടത്തിയത്. അതിനാൽ കുഞ്ഞീവിയുടെ ശരീരത്തിൽ പരിക്കേൽപ്പിക്കാൻ താൽപര്യമില്ലാത്ത ആളും കുഞ്ഞി പ്രതികളെ കണ്ടാൽ തിരിച്ചറിയുന്ന ആളുമായിരിക്കാം എന്ന് പൊലീസിന്റെ നിഗമനമാണ് ബന്ധുകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്.

പരിസരപ്രദേശങ്ങളിൽ എവിടെയും സിസിടിവി ഇല്ലാതിരുന്നത് ആദ്യം പൊലീസിനെ കുഴക്കിയിരുന്നു. തുടർന്ന് ഒരാഴ്ച ആ വീട്ടിൽ അതിഥികളായി വന്നുപോയ ആളുകളെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് പൊലീസിനെ ലബീബിലേക്ക് എത്തിച്ചത്. കവർച്ച നടത്തുന്നതിന് നാലുദിവസം മുൻപ് ലബീബ് കുഞ്ഞീവിയുടെ വീട്ടിൽ വന്ന് കുശലാന്വേഷണം നടത്തി പോയിരുന്നു.

ആ വീട്ടിൽ കവർച്ച നടത്താനുള്ള സാഹചര്യങ്ങളെ കുറിച്ച് വ്യക്തമായി മുൻകൂട്ടി പഠിക്കാനാണ് ലബീബ് വീട്ടിലെത്തിയത്. സാധാരണത്തെ പോലെ പെരുമാറി അവരുടെ ശരീരത്തിലെ ആഭരണങ്ങൾ നോക്കി മനസ്സിലാക്കി തന്റെ സുഹൃത്തുക്കളോട് വിവരം പറഞ്ഞു ശനിയാഴ്ച വൈകിട്ട് ഏഴ് മണിയോടെ ഇവർ കവർച്ച നടത്തുകയായിരുന്നു. മറ്റ് രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണ്. അവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്.

അവർക്കെതിരെ ജൂവനൈൽ നിയമപ്രകാരം ഉള്ള നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. ആളുകൾ തിങ്ങി നിറഞ്ഞു താമസിക്കുന്ന സ്ഥലത്ത് പുറമെ നിന്നും പരിചയമില്ലാത്ത ഒരാൾക്ക് ഇത്തരത്തിലൊരു കുറ്റകൃത്യം ചെയ്യാൻ കഴിയില്ലെന്ന് പോലീസിന് നേരത്തെ സംശയം ണ്ടായിരുന്നു. കവർച്ച ചെയ്ത സ്വർണം പ്രതി മാർക്കറ്റിൽ വിൽപന നടത്തിയിരുന്നു.

ബേപ്പൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ദിനേശ് കോറോത്ത്, എസ്ഐമാരായ രവീന്ദ്രൻ, സജിത്ത് കുമാർ, ഷനോജ് എന്നിവരും, സ്‌ക്വാഡ് അംഗങ്ങളായ എഎസ്ഐ അരുൺ കുമാർ മാത്തറ, എസ്സിപിഒ മാരായ ഐടി വിനോദ്, അനുജ് വളയനാട്, സിപിഒമാരായ സനീഷ് പന്തിരാങ്കാവ്, സുബീഷ് വേങ്ങേരി, അഖിൽ ബാബു എന്നിവരുമാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.



19-year-old grandson arrested cutting 73-year-old woman bangles without injuring her

Next TV

Related Stories
ബി.ജെ.പിയെ തകർത്ത മാഡത്തിന് വേടന്‍റെ വരികൾ മോദിയെ ഉദ്ദേശിച്ചാണെന്ന് മനസിലായി -സന്ദീപ് വാര്യർ

May 23, 2025 09:55 PM

ബി.ജെ.പിയെ തകർത്ത മാഡത്തിന് വേടന്‍റെ വരികൾ മോദിയെ ഉദ്ദേശിച്ചാണെന്ന് മനസിലായി -സന്ദീപ് വാര്യർ

റാപ്പര്‍ വേടനെതിരെ പരാതി നൽകിയ പാലക്കാട് നഗരസഭാ കൗണ്‍സിലര്‍ മിനി കൃഷ്ണകുമാറിനെ രൂക്ഷമായി വിമർശിച്ച് സന്ദീപ്...

Read More >>
വർഗീയതക്കെതിരെ സോഷ്യലിസ്റ്റ് മുന്നേറ്റം അനിവാര്യം - കെ.പി മോഹനൻ എം.എൽ.എ

May 23, 2025 07:38 PM

വർഗീയതക്കെതിരെ സോഷ്യലിസ്റ്റ് മുന്നേറ്റം അനിവാര്യം - കെ.പി മോഹനൻ എം.എൽ.എ

ബാലുശ്ശേരി രാഷ്ടീയ മഹിളാ ജനതാദൾ ജില്ലാതല ശില്പശാല...

Read More >>
Top Stories