എന്താ സ്വാദ് ! കൊതിയൂറും കൊത്ത് ചപ്പാത്തി ഉണ്ടാക്കിയാലോ?

എന്താ സ്വാദ് ! കൊതിയൂറും കൊത്ത് ചപ്പാത്തി ഉണ്ടാക്കിയാലോ?
May 24, 2025 08:54 PM | By Jain Rosviya

(truevisionnews.com) ചപ്പാത്തി എന്നത് ഒരു ഉത്തരേന്ത്യൻ ഭക്ഷണം ആണെങ്കിലും നമ്മൾ മലയാളികൾക്കും അതൊരു ഇഷ്ട്ട വിഭവമാണ്. എന്നാൽ സ്ഥിരം സാധാരണ ചപ്പാത്തി കഴിച്ചു മടുത്തിട്ടുണ്ടാവുമല്ലേ ? ഒട്ടും വിഷമിക്കേണ്ട ഇതാ എളുപ്പത്തിൽ തയാറാക്കാൻ പറ്റുന്ന ഒരു അടിപൊളി കൊത്ത് ചപ്പാത്തി.

ചേരുവകൾ

വെളിച്ചെണ്ണ (ആവിശ്യത്തിന്)

ചപ്പാത്തി 6 എണ്ണം (നീളത്തിൽ അരിഞ്ഞത് )

പച്ചമുളക് 2 എണ്ണം

വെളുത്തുള്ളി 2 എണ്ണം

ഇഞ്ചി 1 കഷ്ണം

ചെറിയുള്ളി 6 എണ്ണം

സവാള 2 എണ്ണം

തക്കാളി 2 എണ്ണം

മുട്ട 6 എണ്ണം

ഉപ്പ് ആവിശ്യത്തിന്


തയാറാക്കുന്ന വിധം

ഒരു പാൻ ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക. ശേഷം 6 മുട്ട പൊട്ടിച്ചൊഴിച്ചതും ആവിശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ചിക്കി എടുക്കുക. മുട്ട നന്നായി വെന്തുവരുമ്പോൾ അത് ചൂടാറാനായി മാറ്റിവെക്കുക. അതിനു ശേഷം മറ്റൊരു പാൻ എടുക്കുക. അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക.

അതിലേക്ക് ചതച്ച് വെച്ചിരിക്കുന്ന ഇഞ്ചി,പച്ചമുളക്,വെളുത്തുള്ളി എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇനി അതിലേക്ക് അറിഞ്ഞു വെച്ചിരിക്കുന്ന തക്കാളി ചേർത്ത് വീണ്ടും ഇളക്കുക. ശേഷം ഇതിലേക്ക് 1/4 ടീ സ്പൂൺ മഞ്ഞൾപ്പൊടി, പിരിയൻ മുളകുപൊടി 1 ടീ സ്പൂൺ, 1/ 2 ടീ സ്പൂൺ ഗരം മസാലപ്പൊടിയും ചേർത്ത് നന്നായി ഇളക്കുക.

ഇനി ഇതിലേക്ക് സവാളയും ആവിശ്യത്തിന് ഉപ്പും ചേർത്ത് നന്നായി വഴറ്റിയെടുക്കുക. സവാള നന്നായി വാടിയ ശേഷം ചിക്കി വെച്ചിരിക്കുന്ന മുട്ട ചേർത്ത കൊടുക്കുക. . ഇനി ഇതിലേക്ക് ചപ്പാത്തി ചേർത്ത് ഇളക്കുക. ശേഷം ആവിശ്യത്തിന് അനുസരിച്ച് കുരുമുളക് പൊടിയും അൽപ്പം മല്ലിയില്ലയും ചേർത്ത് വീണ്ടും ഇളക്കിയെടുത്താൽ സ്വാദിഷ്ടമായ കൊത്ത് ചപ്പാത്തി റെഡി.

koth chappthi recipie

Next TV

Related Stories
Top Stories