കണ്ണൂർ: ( www.truevisionnews.com ) എട്ടു വയസുകാരിയെ പിതാവ് ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ പ്രാങ്ക് അല്ലെന്ന് കുട്ടിയുടെ മാതാവിന്റെ സഹോദരി അനിത. പിതാവ് മദ്യപിച്ചെത്തി കുട്ടികളെ മർദ്ദിക്കാറുണ്ടെന്നും ഇവർ ജനിച്ചപ്പോൾ തൊട്ടേ മർദ്ദനം പതിവായിരുന്നുവെന്നും അനിത പറഞ്ഞു.
കുട്ടികളെ ഇയാൾ നിരന്തരം ഉപദ്രവിക്കാറുണ്ട്. ഇവരുടെ അമ്മയേയും ഉപദ്രവിക്കാറുണ്ട്. ഇത് സഹിക്കവയ്യാതെയാണ് ഭാര്യ ഇയാളെ വിട്ട് പോയത് എന്ന് അനിത പറയുന്നു.
.gif)
വീഡിയോ പ്രാങ്ക് അല്ല, യഥാർത്ഥമാണ്. കുട്ടി ജനിച്ചപ്പോൾ തൊട്ട് തുടങ്ങിയതാണ് ഈ അടിയും ബഹളവും. ഓള് വിട്ട് പോയതുകൊണ്ടാണ് പിള്ളേരെ തല്ലിക്കൊണ്ടിരിക്കുന്നത്. പോലീസുകാരോട് ഇക്കാര്യം പറഞ്ഞു. കത്തികൊണ്ട് കുട്ടികളെ കൊത്തുന്നത് വാടകവീട്ടിൽവെച്ചാണ്- അനിത പറഞ്ഞു.
കുട്ടികളെ ക്രൂരമായി മർദിച്ച വീഡിയോ പ്രചരിച്ചതിന് പിന്നാലെ പോലീസ് ഇവരുടെ മൊഴിയെടുത്തിരുന്നു. എന്നാൽ, അച്ഛനെ വിട്ടുപോയ അമ്മ തിരികെ എത്താൻ വേണ്ടി പ്രാങ്ക് വീഡിയോ എടുത്തതാണെന്നായിരുന്നു ഇവർ പറഞ്ഞത്. എന്നാൽ വീഡിയോയിൽ സംശയം തോന്നിയതിനെത്തുടർന്ന് പിതാവിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയായിരുന്നു.
ബാലാവകാശ കമ്മിഷൻ സംഭവത്തിൽ ഇടപെട്ട് കേസെടുത്തു. സിഡബ്ല്യുസി കുട്ടികളുടെ മൊഴിയെടുക്കൽ നടപടികളിലേക്ക് കടന്നിട്ടുണ്ട്. പോലീസും മൊഴിയെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. കുട്ടികളെ മർദ്ദിച്ച പിതാവ് ജോസ് എന്ന മാമച്ചനെ ചെറുപുഴ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും ബിഎൻസ് പ്രകാരമുള്ള വകുപ്പുകളും ചുമത്തി കേസെടുത്തിട്ടുണ്ട്.
kannur father child abuse
