കലക്ടറേറ്റ് മാർച്ചിനിടെ പിണറായിയുടെ ഫ്ലക്സ് കീറിയ സംഭവം; കണ്ണൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

കലക്ടറേറ്റ് മാർച്ചിനിടെ പിണറായിയുടെ ഫ്ലക്സ് കീറിയ സംഭവം; കണ്ണൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ
May 22, 2025 07:36 PM | By Jain Rosviya

കണ്ണൂർ: (truevisionnews.com) കലക്ടറേറ്റ് മാർച്ചിനിടെ പിണറായി വിജയൻറെ ഫ്ലക്സ് കീറിയ സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. മലപ്പട്ടം അടുവാപ്പുറം സ്വദേശി പി.ആർ. സനീഷിനെയാണ് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് കലക്ടറേറ്റ് മുന്നിൽ സ്ഥാപിച്ച, മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രമുള്ള ഫ്ലക്സാണ് സനീഷ് ഉൾപ്പെടെയുള്ള കോൺഗ്രസ് പ്രവർത്തകർ കീറിയത്.

അതേ ദിവസം വൈകിട്ട് സനീഷിന്റെ പറമ്പിൽ സ്ഥാപിച്ച ഗാന്ധി സ്തൂപവും തകർക്കപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് മലപ്പട്ടത്ത് സംഘർഷം ഉടലെടുത്തിരുന്നു. സനീഷിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തി.

മലപ്പട്ടത്ത് ഗാന്ധിജിയുടെ സ്തൂപം തകര്‍ത്ത സിപിഎമ്മുകാരെ അറസ്റ്റ് ചെയ്യാത്ത പൊലീസാണ് പിണറായി വിജയന്റെ ചിത്രമുള്ള ഫ്‌ളക്‌സ് കീറിയെന്ന് ആരോപിച്ച് സനീഷിനെ അറസ്റ്റ് ചെയ്തതെന്ന് ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് കുറ്റപ്പെടുത്തി. യൂത്ത് കോൺഗ്രസ് നേതാവിന്റെ വീടാക്രമിച്ച സിപിഎമ്മുകാർക്കെതിരെ നിസാര വകുപ്പുകൾ ചുമത്തിയപ്പോൾ സനീഷിനെതിരെ ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയതെന്നും മാർട്ടിൻ ജോർജ് പറഞ്ഞു.

സ്ഥലത്തിന്റെ രേഖകള്‍ പരിശോധിക്കാന്‍ മയ്യില്‍ സ്റ്റേഷനില്‍ വരണമെന്ന് പറഞ്ഞു വിളിച്ചു വരുത്തി കണ്ണൂര്‍ ടൗണ്‍ സ്റ്റേഷന്‍ പൊലീസിനെകൊണ്ട് അറസ്റ്റ് ചെയ്യിക്കുകയായിരുന്നെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനന്‍ പറഞ്ഞു. ഏതാനും ദിവസങ്ങളായി കണ്ണൂരില്‍ നടക്കുന്നത് പൊലീസ് ഭീകരതയാണെന്നും വിജിൽ ആരോപിച്ചു.

Youth Congress leader arrested Kannur tearing Pinarayi vijayan flux during Collectorate march

Next TV

Related Stories
കണ്ണൂരിൽ വയോധിക കിണറില്‍ മരിച്ച നിലയില്‍

May 20, 2025 09:15 PM

കണ്ണൂരിൽ വയോധിക കിണറില്‍ മരിച്ച നിലയില്‍

വയോധികയെ കിണറില്‍ മരിച്ച നിലയില്‍...

Read More >>
തലശ്ശേരിയിൽ വെൽഫെയർ പാർട്ടിയുടെ സാഹോദര്യ പദയാത്രക്കെതിരെ സിപിഎം പ്രവർത്തകരുടെ മർദ്ദനം

May 19, 2025 11:45 PM

തലശ്ശേരിയിൽ വെൽഫെയർ പാർട്ടിയുടെ സാഹോദര്യ പദയാത്രക്കെതിരെ സിപിഎം പ്രവർത്തകരുടെ മർദ്ദനം

വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി നയിക്കുന്ന പദയാത്ര കവിയൂരിൽ സിപിഎം പ്രവർത്തകർ അലങ്കോലപ്പെടുത്തിയതായി...

Read More >>
കണ്ണൂരിൽ അന്യമതത്തില്‍പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ച വിരോധത്തിന് യുവാവിനെ മര്‍ദ്ദിച്ച സംഭവം; ഒന്നാംപ്രതി കോടതിയില്‍ കീഴടങ്ങി

May 19, 2025 10:00 PM

കണ്ണൂരിൽ അന്യമതത്തില്‍പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ച വിരോധത്തിന് യുവാവിനെ മര്‍ദ്ദിച്ച സംഭവം; ഒന്നാംപ്രതി കോടതിയില്‍ കീഴടങ്ങി

കണ്ണൂരിൽ അന്യമതത്തില്‍പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ച വിരോധത്തിന് യുവാവിനെ മര്‍ദ്ദിച്ച...

Read More >>
കണ്ണൂരിൽ ആർത്ത് പെയ്ത് മഴ; കുത്തുപറമ്പിലെ വ്യാപാര സ്ഥാപനങ്ങളിലേക്ക് ഇരച്ചെത്തി വെള്ളം, നാശനഷ്ടം

May 19, 2025 08:11 PM

കണ്ണൂരിൽ ആർത്ത് പെയ്ത് മഴ; കുത്തുപറമ്പിലെ വ്യാപാര സ്ഥാപനങ്ങളിലേക്ക് ഇരച്ചെത്തി വെള്ളം, നാശനഷ്ടം

പാനൂരിൽ കനത്ത മഴയെ തുടർന്ന് വ്യാപാര സ്ഥാപനങ്ങളിലേക്ക് വെള്ളം...

Read More >>
Top Stories

Entertainment News