കണ്ണൂർ : ( www.truevisionnews.com) പാനൂരിൽ കുറിയുടെ പണം അടക്കാൻ ആവശ്യപ്പെട്ടതിന് യുവാവിന് മർദ്ദനം. പാനൂർ കുന്നോത്ത് പറമ്പിലെ സനൽ ഗണേഷിനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ പ്രദേശവാസികളായ അക്ഷയ്, വിശാൽ എന്നിവർക്കെതിരെ പാനൂർ പോലീസ് കേസെടുത്തു. കുറിയിൽ ചേർന്നതിന്റെ പണം അടക്കാൻ സനൽ ഗണേഷ് ആവശ്യപ്പെട്ടപ്പോൾ ഇരുവരും ചേർന്ന് അക്രമിച്ചുവെന്നാണ് പരാതി.
youngman beatenup asking pay curry cash Panur
