തലശ്ശേരി: (truevisionnews.com) തലശ്ശേരിയിൽ കനത്ത മഴയിൽ മരം കടപുഴകി വീണു. ആറ് ഇരുചക്രവാഹനങ്ങൾ തകർന്നു . തലശ്ശേരി പഴയ ബസ്സ് സ്റ്റാൻഡിൽ ജനറൽ ആശുപത്രിക്ക് സമീപം ടാക്‌സി സ്റ്റാൻഡിലെ പുളിമരമാണ് കാറ്റിൽ കടപുഴകി വീണത് . അപകടത്തിൽ ആർക്കും പരിക്കില്ല. അഗ്‌നിരക്ഷാ സേനയും നാട്ടുകാരും കൺസിലർമാരും ചുമട്ടു തൊഴിലാളികളും രക്ഷാപ്രവർത്തനം നടത്തി.
അതേസമയം, കേരളത്തിൽ കാലവർഷം എത്തിയതായി ഔദ്യോഗിക അറിയിപ്പ്. 2009 നു ശേഷം കാലവർഷം ഇതാദ്യമായിട്ടാണ് നേരത്തെ എത്തുന്നത്. 2009 ൽ മേയ് 23 നു കാലവർഷം തുടങ്ങിയിരുന്നു. തെക്ക് പടിഞ്ഞാറൻ മൺസൂൺ 8 ദിവസം മുമ്പ് കേരളത്തിൽ എത്തി. കാലവർഷത്തിന്‍റെ വരവിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്.
.gif)
കാലവർഷം ഇത്ര നേരത്തെ എത്തുന്നത് 15 വർഷത്തിന് ശേഷമാണെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു. സാധാരണ ജൂൺ ഒന്നിനാണ് കാലാവർഷം കേരളത്തിൽ എത്തുക. എന്നാൽ ഈ വർഷം ഒരാഴ്ച മുമ്പേ കാലവർഷം കേരളത്തിൽ എത്തി. കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. 9 ജില്ലകളിൽ ഓറഞ്ച് അലേർട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി,തൃശ്ശൂർ,പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ റെഡ് അലർട്ടാണ്. പത്തനംതിട്ട മുതൽ പാലക്കാട് വരെയുള്ള ജില്ലകളിൽ ഓറഞ്ച് അലേർട്ടും ഉണ്ട്.തുടർച്ചായി മഴ ലഭിക്കുന്ന മേഖലകളിൽ കനത്ത ജാഗ്രതാ പാലിക്കണം. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പുമുണ്ട്.
Heavy rain Tree trunks fall Thalassery Six two wheelers damaged
