തളിപ്പറമ്പ്: ( www.truevisionnews.com ) കടയില്‍ പോയിവരികയായിരുന്ന വയോധികയുടെ ഒന്നേകാല്‍ പവന്‍ താലിമാല ബൈക്കിലെത്തിയ രണ്ടംഗ സംഘം തട്ടിയെടുത്തു. ഇന്നലെ രാവിലെ 9.30 നായിരുന്നു സംഭവം.
വരഡൂല്‍ ക്ഷേത്രത്തിന് സമീപത്തെ പടിക്കലെ വളപ്പില്‍ വീട്ടില്‍ പി.വി.കണ്ണന്റെ ഭാര്യ ടി.സുലോചനയുടെ(64) മാലയാണ് പിടിച്ചുപറിച്ചത്. 88,000 രൂപ നഷ്ടം കണക്കാക്കുന്നു. സുലോചനയുടെ പരാതിയില്‍ പോലീസ് കേസെടുത്തു.
bike gang snatched elderly woman gold necklace Kannur police have registered case
