തിരുവനന്തപുരം : (truevisionnews.com) കിളിമാനൂരിൽ വീടിനു മുകളിൽ മരം വീണ് മേൽക്കൂര തകർന്നു. അപകടത്തിൽ വീടിനുള്ളിൽ ടി വി കണ്ടുകൊണ്ടിരുന്ന കുട്ടികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. മേലേപയ്യനാട് സ്വദേശി അനിതാ വിജിയുടെ വീടിൻ്റെ മേൽക്കുരയാണ് തകർന്നത്. സമീപത്തെ പുരയിടത്തിൽ നിന്നിരുന്ന റബ്ബർ മരം കടപുഴകിയാണ് വീടിനു മുകളിലേക്ക് വീണത്. കനത്ത മഴയെ തുടർന്നാണ് മരം കഴപ്പുഴകിയത്.
മേൽക്കൂര തകർന്നതിനെ തുടർന്ന് വീടിനുള്ളിലെ ടിവിയും വീട്ടുപകരണങ്ങൾക്കും കേടുപാടുകൾ പറ്റി. മേൽക്കൂരയിലെ ഓട് തകർന്ന് മുറിക്കുള്ളിലേക്ക് വീണതോടെ ടി വി കണ്ടുകൊണ്ടിരുന്ന കുട്ടികൾ പുറത്തേക്ക് ഇറങ്ങി ഓടുകയായിരുന്നു. ഈ സമയം കുട്ടികൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പിന്നാലെ മേൽക്കൂരയുടെ ഭാഗങ്ങൾ തകർന്ന് വീടിനുള്ളിലേക്ക് വീഴുകയായിരുന്നു. വിവരം അറിഞ്ഞ് വെഞ്ഞാറമൂട് ഫയർ ഫോഴ്സും പഞ്ചായത്ത് അധികൃതരും സംഭവ സ്ഥലത്ത് എത്തി.
.gif)
tree fell house Kilimanoor causing roof collapse.
