ആശാന്‍ യുവകവി പുരസ്കാരം പി.എസ് ഉണ്ണികൃഷ്ണന് സമ്മാനിച്ചു

ആശാന്‍ യുവകവി പുരസ്കാരം പി.എസ് ഉണ്ണികൃഷ്ണന് സമ്മാനിച്ചു
May 13, 2025 12:08 PM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) കായിക്കര കുമാരനാശാന്‍ സ്മാരകം നല്‍കുന്ന ഈ വര്‍ഷത്തെ ആശാന്‍ യുവകവി പുരസ്കാരം പി.എസ് ഉണ്ണികൃഷ്ണന് സമ്മാനിച്ചു. ലോഗോസ് ബുക്സ് പ്രസിദ്ധീകരിച്ച ‘മതിയാകുന്നേയില്ല‘ എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം.

50000/- രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങിയ പുരസ്ക്കാരം പ്രശസ്ത കവി എഴാച്ചേരി രാമചന്ദ്രനാണ് സമ്മാനിച്ചത്‌. ചടങ്ങില്‍ പ്രൊഫസ്സർ ഭുവനേന്ദ്രൻ പ്രശസ്തിപത്രം വായിച്ചു. ആശാൻ മെമ്മോറിയൽ അസോസിയേഷൻ വർക്കിംഗ് പ്രസിഡന്റ് അഡ്വ. ചെറുന്നിയൂർ ജയപ്രകാശ് അദ്ധ്യക്ഷതവഹിച്ച ചടങ്ങില്‍ പ്രശസ്ത കവയത്രി ഇന്ദിര അശോക് മുഖ്യ പ്രഭാഷണം നടത്തി.

തുടര്‍ന്ന് പുരസ്കാര ജേതാവ് പി.എസ് ഉണ്ണികൃഷ്ണൻ മറുപടി പ്രഭാഷണം നടത്തി. സ്കൂൾ, കോളജ്തല സാഹിത്യ മത്സരങ്ങളിലെ വിജയികൾക്ക് ഏഴാച്ചേരി രാമചന്ദ്രൻ സമ്മാനം വിതരണം നടത്തി.

മുൻ ട്രഷററും സീനിയർ അംഗവുമായ സി.വി സുരേന്ദ്രൻ, രാമചന്ദ്രൻ കരവാരം, ശാന്തൻ,വി. ലൈജു,ജെയിൻ .കെ വക്കം എന്നിവർ ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു. തുടര്‍ന്ന് തിരുവനന്തപുരം സൗപർണ്ണികയുടെ മണികർണ്ണിക എന്ന നാടകവും അരങ്ങേറി.

P S Unnikrishnan was awarded Ashan Yuvakavi Award

Next TV

Related Stories
അഫാന്റെ നില അതിഗുരുതരമെന്ന് ഡോക്ടർമാരുടെ വിലയിരുത്തൽ; ആത്മഹത്യശ്രമത്തിൽ ജീവനക്കാർക്ക് വീഴ്ചപറ്റിയിട്ടില്ലെന്ന് റിപ്പോർട്ട്

May 27, 2025 09:13 AM

അഫാന്റെ നില അതിഗുരുതരമെന്ന് ഡോക്ടർമാരുടെ വിലയിരുത്തൽ; ആത്മഹത്യശ്രമത്തിൽ ജീവനക്കാർക്ക് വീഴ്ചപറ്റിയിട്ടില്ലെന്ന് റിപ്പോർട്ട്

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്‍ ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ ജീവനക്കാര്‍ക്ക് വീഴ്ചപറ്റിയിട്ടില്ലെന്ന് പൂജപ്പുര...

Read More >>
ഉപ്പുകല്ലുകൾ പോലുള്ള വസ്തുക്കൾ തീരത്ത് അടിഞ്ഞു, കണ്ടെയ്നർ ഭീഷണി നിലനിൽക്കെ വർക്കലയിലെ ബലിതർപ്പണം ആശങ്കയുയർത്തുന്നു

May 27, 2025 08:55 AM

ഉപ്പുകല്ലുകൾ പോലുള്ള വസ്തുക്കൾ തീരത്ത് അടിഞ്ഞു, കണ്ടെയ്നർ ഭീഷണി നിലനിൽക്കെ വർക്കലയിലെ ബലിതർപ്പണം ആശങ്കയുയർത്തുന്നു

അറബിക്കടലിൽ മുങ്ങിയ ചരക്കുകപ്പലിൽ കൂടുതൽ കണ്ടെയ്നറുകൾ തിരുവനന്തപുരം തീര പ്രദേശങ്ങളിലടക്കം അടിയുന്നതിടെ വർക്കല പാപനാശം തീരത്ത് ബലിതർപ്പണം...

Read More >>
തിരുവനന്തപുരത്ത് കാർ ഡിവൈഡറിലേക്ക് ഇടിച്ച് കയറി അപകടം; ആർക്കും പരിക്കില്ല

May 27, 2025 08:11 AM

തിരുവനന്തപുരത്ത് കാർ ഡിവൈഡറിലേക്ക് ഇടിച്ച് കയറി അപകടം; ആർക്കും പരിക്കില്ല

തിരുവനന്തപുരത്ത് കാർ ഡിവൈഡറിലേക്ക് ഇടിച്ച് കയറി...

Read More >>
Top Stories