തിരുവനന്തപുരം: ( www.truevisionnews.com ) തിരുവനന്തപുരം കിളിമാനൂരിൽ ഷോക്കേറ്റ് ടെക്നീഷ്യന് ദാരുണാന്ത്യം. റാപ്പർ വേടന്റെ പരിപാടിക്കായി എൽഇഡി ഡിസ്പ്ലേ സെറ്റ് ചെയ്യുന്ന ടെക്നീഷ്യനാണ് ഷോക്കേറ്റ് മരിച്ചത്.

ആറ്റിങ്ങൽ കോരാണി സ്വദേശി ലിജു ഗോപിനാഥാണ് (42) മരിച്ചത്. മൃതദേഹം കിളിമാനൂരിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഉടൻ തന്നെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
Technician dies after being shocked while setting lights for Vedan show
