ദില്ലി: ( www.truevisionnews.com) പാകിസ്താൻ പൈലറ്റിനെ ഇന്ത്യ പിടികൂടിയെന്ന് റിപ്പോര്‍ട്ട്. രാജസ്ഥാനിലെ ജയ്സാൽമർ ജില്ലയിൽ നിന്നുമാണ് പിടികൂടിയത്. പാകിസ്ഥാൻ എഫ്-16 പൈലറ്റിനെയാണ് പിടികൂടിയത്. അതിർത്തി കടന്നുള്ള സംഘർഷങ്ങൾ വർദ്ധിച്ച സാഹചര്യത്തിലാണ് പൈലറ്റിനെ പിടികൂടിയത്. ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ച എഫ് 16 വിമാനത്തിൽ നിന്ന് പൈലറ്റ് ഇന്ത്യയിലേക്ക് ചാടിയതായാണ് ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം പറയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാളെ കസ്റ്റഡിയിലെടുത്തു.

ഇന്ത്യൻ സായുധ സേന ഇതുവരെ ഔദ്യോഗിക പ്രസ്താവനയൊന്നും പുറത്തിറക്കിയിട്ടില്ലെങ്കിലും, പാകിസ്താൻ പൈലറ്റ് കസ്റ്റഡിയിലാണെന്നും ചോദ്യം ചെയ്യലിന് വിധേയനാണെന്നും സുരക്ഷാ ഏജൻസികൾ പറയുന്നു.
അതേ സമയം ജമ്മു, പത്താൻകോട്ട്, ഉധംപൂർ സൈനിക കേന്ദ്രങ്ങൾ സുരക്ഷിതമെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ജാഗ്രതാ നിർദ്ദേശം നൽകി. യാത്രക്കാരെ രണ്ടുതവണ പരിശോധനയ്ക്ക് വിധേയമാക്കും. അതേ സമയം പാക് ആക്രമണത്തില്‍ ഇതുവരെ അത്യാഹിതങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
pakistani pilot captured india rajasthan during pakistan attack
