ലാഹോർ: ( www.truevisionnews.com ) പാകിസ്ഥാനെ വീറോടെ തിരിച്ചടിച്ച് ഇന്ത്യ. പാകിസ്ഥാനിലെ പ്രധാന നഗരങ്ങളിൽ ഇന്ത്യ വ്യോമാക്രമണം നടത്തിയെന്ന് റിപ്പോർട്ട്. പാക് തലസ്ഥാനത്ത് ഇന്ത്യൻ മിസൈലുകൾ പതിച്ചതായി വിവരം പുറത്തുവരുന്നുണ്ട്.

പാകിസ്താന്‍ തലസ്ഥാനമായ ഇസ്‌ലാമാബാദില്‍ ഇന്ത്യ മിസൈല്‍ ആക്രമണം നടത്തി. ലാഹോറിനെ ലക്ഷ്യമിട്ടും ഇന്ത്യയുടെ തിരിച്ചടി ആരംഭിച്ചു. സിയാല്‍കോട്ടിലും ഇന്ത്യ തിരിച്ചടിച്ചു. കറാച്ചിയിലും സൈനിക നീക്കം ശക്തമാക്കിയിട്ടുണ്ട്.
പാകിസ്താന്റെ എയര്‍ബോര്‍ണ്‍ ആന്‍ഡ് കണ്‍ട്രോള്‍ സിസ്റ്റവും ഇന്ത്യ തകര്‍ത്തു. നിലവില്‍ പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിങ് സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്. സംയുക്ത സേനാ മേധാവിമാരുമായി അടിയന്തര യോഗവും വിളിച്ചിട്ടുണ്ട്.
India retaliates airstrikes Pakistani soil major cities darkness
