ദില്ലി: ( www.truevisionnews.com ) അതിര്‍ത്തിയിലെ ആക്രമണങ്ങൾക്ക് പിന്നാലെ തിരിച്ചടി തുടങ്ങിയ ഇന്ത്യ കാര്യങ്ങൾ മറ്റ് രാജ്യങ്ങളെ അറിയിച്ചുവെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. വിവിധ രാജ്യങ്ങളുടെ വിദേശകാര്യ പ്രതിനിധികളുമായി ചർച്ച നടത്തി. ഇറ്റലി യൂറോപ്പ്യൻ അമേരിക്കൻ പ്രതിനിധികളുമായി സംസാരിച്ചു.

അതിർത്തി കടന്നുള്ള ഭീകരവാദത്തെയാണ് ഇന്ത്യ ലക്ഷ്യമിട്ടുള്ളത്. നിയന്ത്രിതവുമായ ആക്രമണമാണ് നടത്തിയത്. സംഘർഷം വർദ്ധിപ്പിക്കാനുള്ള ഏത് ശ്രമത്തെയും ശക്തമായി ചെറുക്കും. നേരത്തെ പറഞ്ഞത് ആവര്‍ത്തിക്കുന്നു. പാക് പ്രകോപനം ഉണ്ടായാൽ തക്ക തിരിച്ചടി നൽകുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വിദേശകാര്യ സെക്രട്ടറിമാരെ അറിയിച്ചു.
ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയുമായി സഹകരിക്കാനുള്ള യുഎസ് പ്രതിബദ്ധതയെ അഭിനന്ദിക്കുന്നു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി സംസാരിച്ചു. ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയുമായി സഹകരിക്കാനുള്ള യുഎസിന്റെ പ്രതിബദ്ധതയെ അഭിനന്ദിക്കുന്നുവെന്നും എസ് ജയശങ്കര്‍ എക്സിൽ കുറിച്ചു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. യുഎഇ അടക്കമുള്ള രാജ്യങ്ങളുമായി ചേര്‍ന്ന് സംഘര്‍ഷം അവസാനിപ്പിക്കാൻ ഇന്ത്യ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
foreign minister informed countries including us and italy retaliate appropriately
