ആശാന്‍ യുവ കവി പുരസ്കാരം പി.എസ് ഉണ്ണികൃഷ്ണന്

ആശാന്‍ യുവ കവി പുരസ്കാരം പി.എസ് ഉണ്ണികൃഷ്ണന്
May 8, 2025 10:34 AM | By Anjali M T

തിരുവനന്തപുരം:(truevisionnews.com) കായിക്കര കുമാരനാശാന്‍ സ്മാരകം നല്‍കുന്ന ഈ വര്‍ഷത്തെ കെ. സുധാകരന്‍ ആശാന്‍ യുവ കവി പുരസ്കാരം പി. എസ് ഉണ്ണികൃഷ്ണന്. ലോഗോസ് ബുക്സ് പ്രസിദ്ധീകരിച്ച ‘മതിയാകുന്നേയില്ല ‘ എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം. അന്‍പതിനായിരം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.

യുവ കവികൾക്കായി കേരളത്തില്‍ നല്‍കുന്ന ഏറ്റവും ശ്രദ്ധേയമായ പുരസ്കാരമാണിത്. മെയ് 10 ന് നടക്കുന്ന കുമാരനാശാന്‍റെ ജന്മദിനാഘോഷ ചടങ്ങില്‍ പ്രശസ്ത കവി എഴാച്ചേരി രാമചന്ദ്രന്‍ പുരസ്കാരം സമര്‍പ്പിക്കും. പ്രഫസര്‍ ഭുവനേന്ദ്രന്‍, കവി ശാന്തന്‍, രാമചന്ദ്രന്‍ കരവാരം എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്

PS Unnikrishnan receives Ashan Young Poet Award

Next TV

Related Stories
ചൂടോട് ചൂട് ...; അസ്വസ്ഥയുണ്ടാക്കുന്ന കാലാവസ്ഥയ്ക്ക് സാധ്യത, കോഴിക്കോട് ഉൾപ്പെടെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

May 7, 2025 03:11 PM

ചൂടോട് ചൂട് ...; അസ്വസ്ഥയുണ്ടാക്കുന്ന കാലാവസ്ഥയ്ക്ക് സാധ്യത, കോഴിക്കോട് ഉൾപ്പെടെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ഉയര്‍ന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്....

Read More >>
Top Stories