വൺവേ തെറ്റിച്ച് വന്ന കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം

വൺവേ തെറ്റിച്ച് വന്ന കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം
May 8, 2025 08:05 AM | By Jain Rosviya

തിരുവനന്തപുരം: (truevisionnews.com) പള്ളിപ്പുറത്ത് കെഎസ്ആർടിസി ബസ് ഇടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. പള്ളിപ്പുറം ബിസ്മി മൻസിലിൽ ആഷിക് (21) ആണ് മരിച്ചത്. രാത്രി ഒരുമണിയോടെ പള്ളിപ്പുറം മുഴുത്തിരിയാവട്ടത്തായിരുന്നു അപകടം. തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസും ബൈക്കും നേർക്കുനേർ ഇടിക്കുകയായിരുന്നു.

ദേശീയപാത നിർമ്മാണം നടക്കുന്ന ഇവിടെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. വൺവേ തെറ്റിച്ചാണ് ബസ് വന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആഷികിനെ മെഡിക്കൽ കോളേജിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ മംഗലപുരം പൊലീസ് കേസെടുത്തു. ആഷിക്കിൻ്റെ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പൊലീസ് നടപടികൾക്കും പോസ്റ്റ്‌മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

KSRTC bus bike accident young man died tragically

Next TV

Related Stories
ആശാന്‍ യുവ കവി പുരസ്കാരം പി.എസ് ഉണ്ണികൃഷ്ണന്

May 8, 2025 10:34 AM

ആശാന്‍ യുവ കവി പുരസ്കാരം പി.എസ് ഉണ്ണികൃഷ്ണന്

കായിക്കര കുമാരനാശാന്‍ സ്മാരകം ആശാന്‍ യുവ കവി പുരസ്കാരം പി.എസ്...

Read More >>
ചൂടോട് ചൂട് ...; അസ്വസ്ഥയുണ്ടാക്കുന്ന കാലാവസ്ഥയ്ക്ക് സാധ്യത, കോഴിക്കോട് ഉൾപ്പെടെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

May 7, 2025 03:11 PM

ചൂടോട് ചൂട് ...; അസ്വസ്ഥയുണ്ടാക്കുന്ന കാലാവസ്ഥയ്ക്ക് സാധ്യത, കോഴിക്കോട് ഉൾപ്പെടെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ഉയര്‍ന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്....

Read More >>
Top Stories