ആകാശയുദ്ധം, പാകിസ്താനെ നിലംതൊടീക്കാതെ ഇന്ത്യ; കേരളത്തിലും ജാഗ്രത, വ്യോമസേനയും നാവികസേനയും സുസജ്ജം

ആകാശയുദ്ധം, പാകിസ്താനെ നിലംതൊടീക്കാതെ ഇന്ത്യ; കേരളത്തിലും ജാഗ്രത, വ്യോമസേനയും നാവികസേനയും സുസജ്ജം
May 8, 2025 10:58 PM | By Athira V

ന്യൂഡല്‍ഹി: ( www.truevisionnews.com ) അതിര്‍ത്തിയില്‍ പാകിസ്താന്റെ ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ ആക്രമണത്തിന് സജ്ജമായി ഇന്ത്യന്‍ വ്യോമസേനയും നാവികസേനയും. യുദ്ധസമാനമായ സാഹചര്യമാണ് നിലവില്‍ അതിര്‍ത്തിയിലെന്നാണ് എന്നാണ് വിവരം. ജമ്മു-കശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നിങ്ങനെ പാകിസ്താനോട് ചേര്‍ന്നുകിടക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രമല്ല, കേരളത്തിലടക്കം അതിജാഗ്രതയിലാണ് എല്ലാ സേനാ സംവിധാനങ്ങളും ഉള്ളത്.

ജമ്മുവിന് പുറമെ, ഉദ്ധംപുരിലും ജയ്‌സല്‍മേറിലും പാകിസ്താന്‍ കനത്ത ഷെല്ലിങ് നടത്തുകയാണ്. ഇതിനെതിരെ ഇന്ത്യ ശക്തമായ പ്രതിരോധമാണ് തീര്‍ത്തിരിക്കുന്നത്. ജയ്‌സല്‍മേറിലടക്കം ബ്ലാക്ക് ഔട്ട് വെളുപ്പിനെ നാലുമണി വരെ തുടരും എന്നാണ് ഏറ്റവും പുതുതായി ലഭിക്കുന്ന വിവരം. അതേസമയം, ഇന്ത്യന്‍ നാവികസേന കപ്പലുകള്‍ കറാച്ചിയിലേക്ക് നീങ്ങിയതായും വിവരമുണ്ട്.

പാകിസ്താന്റെ ഡ്രോണ്‍ ആക്രമണം ഉണ്ടായതിന് പിന്നാലെതന്നെ ജമ്മുവില്‍ നിന്ന് പറന്നുയര്‍ന്ന് രണ്ട് പോര്‍ വിമാനങ്ങളാണ് പാകിസ്താന്റെ മൂന്ന് യുദ്ധവിമാനങ്ങളെ തകര്‍ത്തിരിക്കുന്നത്. ചൈനീസ് നിര്‍മിതമായ രണ്ട് ജെഎഫ്-17 വിമാനങ്ങള്‍ തകര്‍ന്നതായ വിവരം പാകിസ്താന്റെ സൈനിക വൃത്തങ്ങള്‍ ഇതിനോടകം സ്ഥിരീകരിച്ച് കഴിഞ്ഞു. എഫ്-16-ന്റെ കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല. അതിര്‍ത്തിയില്‍ ബിഎസ്എഫും ജാഗ്രതയിലാണ്.

ഹിമാചല്‍പ്രദേശിലെ ധരംശാലയില്‍ നടക്കുന്ന ഡല്‍ഹിയും പഞ്ചാബും തമ്മിലുള്ള മത്സരം നിര്‍ത്തിവെച്ചതിന് പിന്നാലെ, കാണികള്‍ക്ക് പുറത്തേക്ക് പോകാന്‍ സ്‌റ്റേഡിയത്തിന്റെ എമര്‍ജന്‍സി ഗേറ്റുകള്‍ തുറന്നുകൊടുത്തതായാണ് വിവരം. യുദ്ധസമാനമായ ഒരു സാഹചര്യത്തെ മുന്നില്‍ക്കണ്ടാണ് ഈ പ്രവര്‍ത്തിയെന്നാണ് വിലയിരുത്തപ്പെടുന്നത്. പാകിസ്താനുമേല്‍ കനത്ത പ്രഹരം ഏല്‍പിക്കാന്‍ ഇന്ത്യ തയ്യാറായിരിക്കുന്നു എന്നാണ് വിവരം.


operation sindoor indian navy and airforce ready fight indian pakistan borde

Next TV

Related Stories
Top Stories










News from Regional Network