തിരുവനന്തപുരം: ( www.truevisionnews.com) ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളും അടച്ചു എന്ന തരത്തിൽ ടി വി ചാനലുകളിൽ വന്നത് വ്യാജ വാർത്ത. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും അടക്കില്ലയെന്നും സുരക്ഷയുടെ ഭാഗമായി രാജ്യത്തെ അതിർത്തി ജില്ലകളിലെ ഏതാനും ഏർപ്പോർട്ടുകൾ മാത്രമാണ് താൽക്കാലികമായി അടച്ചു പൂട്ടുകയെന്ന് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം അറിയിച്ചു.
സ്വകാര്യ വാർത്താ ഏജൻസിയെ ആശ്രയിച്ചാണ് ഇന്ന് രാത്രി മലയാളം ചാനലുകൾ ഉൾപ്പെടെ തെറ്റിദ്ധാരണ പരത്തിയ വാർത്ത നൽകിയത്. ഇത് വലിയ തെറ്റിദ്ധാരണയും ആശങ്കയുമാണ് ഉണ്ടാക്കിയത്. ഗൾഫ് യാത്രക്കാരിൽ ഉൾപ്പെടെ ആശങ്ക പടർത്തി.
.gif)

സമൂഹമാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം പ്രചരിക്കുന്നത്. എന്നാൽ, എല്ലാ വിമാനത്താവളങ്ങളും അടച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പി.ഐ.ബി) ഇതുസംബന്ധിച്ച് ഫാക്ട് ചെക്ക് നടത്തിയിട്ടുണ്ട്. രാജ്യത്തെ മുഴുവൻ വിമാനത്താവളങ്ങളും അടച്ചെന്നത് വ്യാജ പ്രചാരണമാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോയും വ്യക്തമാക്കി.
സർക്കാർ അത്തരത്തിലുള്ള ഒരു തീരുമാനം എടുത്തിട്ടില്ലെന്ന് പി.ഐ.ബി അറിയിച്ചു. സമൂഹമാധ്യമങ്ങളിലെ വ്യാജ പ്രചാരണത്തിന് പിന്നാലെ ഏതാനും വാർത്താ ചാനലുകളും ഈ വിവരം പങ്കുവെച്ചിരുന്നു. എന്നാൽ വാർത്ത പിന്നീട് തിരുത്തി.
https://x.com/PIBFactCheck/status/1920536096951210303
പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ നടക്കുന്ന ഇന്ത്യ-പാക് സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയായി രാജ്യത്ത് കനത്ത സുരക്ഷ. പാക് ആക്രമണത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ പ്രധാന അതിര്‍ത്തികൾ അടച്ചു.
പാകിസ്ഥാനുമായി 1037 കിലോ മീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന രാജസ്ഥാനില്‍ അതീവ സുരക്ഷാ നിര്‍ദേശമുണ്ട്. അതിര്‍ത്തി പൂര്‍ണമായും അടച്ചിട്ടുണ്ട്. സംശയാസ്പദമായ എന്തെങ്കിലും പ്രവര്‍ത്തനം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടൻ വെടിവെക്കാനാണ് ബിഎസ്എഫുകാര്‍ക്ക് ലഭിച്ചിട്ടുള്ള വിവരമെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യന്‍ വ്യോമസേനയും ഉയര്‍ന്ന സുരക്ഷാ അലേര്‍ട്ടിലാണ്. മെയ് ഒന്‍പത് വരെ ജോധ്പൂര്‍, കിഷാന്‍ഗഡ്, ബികാനേര്‍ വിമാനത്താവളങ്ങള്‍ അടച്ചു. പശ്ചിമ ഭാഗങ്ങളിലായി യുദ്ധ വിമാനങ്ങള്‍ പട്രോളിംഗ് നടത്തുന്നതിനാലാണ് വിമാനത്താവളം അടച്ചിടുന്നത്.
ചണ്ഡീഗഡ്, ശ്രീനഗര്‍, അമൃത് സര്‍, ലുധിയാന, ഭുന്തര്‍, കിഷന്‍ഗഡ്, പട്യാല, ഷിംല, കാംഗ്ര-ഗഗ്ഗാല്‍, ഭത്തിണ്ഡ, ഡയ്‌സാല്‍മര്‍, ജോധ്പുര്‍, ബിക്കാനിര്‍, ബല്‍വാര.പത്താന്‍കോട്ട്, ജമ്മു, ലേ, മുന്ത്ര, ജാംനഗര്‍, ഹിരാസര്‍, പോര്‍ബന്തര്‍, കെഷോദ്, കണ്ട്‌ല, ഭുജ് തുടങ്ങിയ വിമാനത്താവളങ്ങളാണ് സുരക്ഷ മുന്‍നിര്‍ത്തി അടച്ചത്.
TV channel news fake all airports India will not close
