( www.truevisionnews.com ) പാകിസ്ഥാൻ യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടതിന് പിന്നാലെ പാക് വ്യോമസേന പൈലറ്റുകൾ പിടിയിലായെന്ന് റിപ്പോർട്ട്. ഒരാൾ രാജസ്ഥാനിലെ ജയ്സാൽമീറിൽ നിന്നും മറ്റൊരാളെ ജമ്മുവിൽ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്.

അതേസമയം പാകിസ്താന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ ശക്തമായി പ്രതിരോധിച്ചെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആളപയം ഉണ്ടായിട്ടില്ല. ഇന്ത്യയുടെ പരമാധികാരവും, ജനങ്ങളുടെ സുരക്ഷയും സംരക്ഷിക്കാൻ സൈന്യം പൂർണ സജ്ജമെന്നും പ്രതിരോധ മന്ത്രാലയം അറിയിപ്പിലൂടെ വ്യക്തമാക്കി.
ബി എസ് എഫ് ഡയറക്ടർ ജനറർ ആഭ്യന്തരമന്ത്രി അമിത് ഷാ യോട് നിലവിലെ സ്ഥിതിഗതികൾ വിശദീകരിച്ചു. പഞ്ചാബിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകിയിട്ടുണ്ട്. രാജ്യത്തെ എല്ലാ വിമാനത്താവങ്ങളിലും സുരക്ഷ വർധിപ്പിക്കാൻ നിർദേശമുണ്ട്.
അതേസമയം, പാകിസ്താന്റെ ആക്രമണത്തിന് തിരിച്ചടിയായി പാക് നാഫിഗരങ്ങൾ ഇന്ത്യ ആക്രമിച്ചു. പാക് തലസ്ഥാനമായ ഇസ്ലാമാബാദിലും ലാഹോറിലും അടക്കം ഇന്ത്യ മിസൈൽ ആക്രമണം നടത്തി.ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിൽ പ്രതിരോധ മന്ത്രി സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് അനിൽ ചൗഹാൻ, മൂന്ന് സായുധ സേനകളുടെയും മേധാവികൾ എന്നിവരുമായി ചേർന്നാണ് സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നത്.
India air war huge success Two Pakistani pilots downed aircraft captured by India
