വടകരയിൽ ഭാര്യയെ വീഡിയോ കോൾ വിളിച്ച് യുവാവ് ആത്മഹത്യ ചെയ്‌തതായി പരാതി

വടകരയിൽ ഭാര്യയെ വീഡിയോ കോൾ വിളിച്ച് യുവാവ് ആത്മഹത്യ ചെയ്‌തതായി പരാതി
May 1, 2025 11:49 PM | By Athira V

കോഴിക്കോട് : ( www.truevisionnews.com) വടകരയിൽ ഭാര്യയെ വീഡിയോ കോൾ വിളിച്ച് യുവാവ് ആത്മഹത്യ ചെയ്‌തതായി പരാതി. ചോറോട് കാർത്തികയിൽ ബിജിൽ ശ്രീധറാണ് (42) ആണ് മരിച്ചത് . വ്യാഴാഴ്ച്ച വൈകീട്ട് 5.40 യോടെയാണ് സംഭവം.

തൃശ്ശൂരിൽ ജോലി ചെയ്യുന്ന ഭാര്യ നിമ്മിയെ വീഡിയോകോൾ വിളിച്ച് താൻ ആത്മഹത്യ ചെയ്യുകയാണെന്ന് പറഞ്ഞ ബിജിൽ വീടിന്റെ മുകളിലെ നിലയിലെ ഇരുമ്പ് പൈപ്പിൽ തൂങ്ങികയായിരുന്നുവെന്നും ഭർത്താവ് വിളിച്ച വിവരം നിമ്മി ബന്ധുക്കളെ അറിയിച്ചതിനു പിന്നാലെ വീട്ടിലേക്ക് എത്തിയ അമ്മാവനും നാട്ടുകാരും കണ്ടത് ബിജിൽ തൂങ്ങിയ നിലയിലാണ്.

തുടർന്ന് കെട്ടറുത്ത് ഉടൻ തന്നെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല എന്നും ബിജിലിൻ്റെ ബന്ധു പ്രദീപ് കുമാർ വടകര പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

വീടിന്റെ മുകളിലെ നിലയിലുള്ള വർക്ക് ഏരിയയുടെ ഷീറ്റ് ഇട്ട ഇരുമ്പ് പൈപ്പിൽ പ്ലാസ്റ്റിക് കയർ കുരുക്കിയാണ് ബിജിൽ ആത്മഹത്യ ചെയ്തെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ വടകര പൊലീസിൽ പരാതി നൽകുകയും അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.


Complaint filed man committed suicide after video calling her wife Vadakara

Next TV

Related Stories
കുതിരയോടും കാമം...! കുതിരയെ ലൈംഗികമായി പീഡിപ്പിച്ചു; 30കാരൻ അറസ്റ്റിൽ

May 24, 2025 12:29 PM

കുതിരയോടും കാമം...! കുതിരയെ ലൈംഗികമായി പീഡിപ്പിച്ചു; 30കാരൻ അറസ്റ്റിൽ

കുതിരയെ ലൈംഗികമായി പീഡിപ്പിച്ചു; 30കാരൻ അറസ്റ്റിൽ...

Read More >>
കോഴിക്കോട് ബേപ്പൂരിലെ ലോഡ്ജ് മുറിയിൽ കഴുത്തറുത്ത നിലയിൽ മൃതദേഹം

May 24, 2025 09:43 AM

കോഴിക്കോട് ബേപ്പൂരിലെ ലോഡ്ജ് മുറിയിൽ കഴുത്തറുത്ത നിലയിൽ മൃതദേഹം

കോഴിക്കോട് ബേപ്പൂരിൽ കഴുത്തറുത്ത നിലയിൽ മൃതദേഹം...

Read More >>
Top Stories