തോരാമഴ; കണ്ണൂര്‍ മാടായിയില്‍ കനത്ത കാറ്റിലും മഴയിലും കൂറ്റന്‍ പന്തല്‍ തകര്‍ന്നുവീണു

തോരാമഴ; കണ്ണൂര്‍ മാടായിയില്‍ കനത്ത കാറ്റിലും മഴയിലും കൂറ്റന്‍ പന്തല്‍ തകര്‍ന്നുവീണു
May 25, 2025 07:22 PM | By Jain Rosviya

കണ്ണൂര്‍: (truevisionnews.com) സംസ്ഥാനത്ത് കാലവർഷം ശക്തിപ്പെട്ട സാഹചര്യത്തിൽ കണ്ണൂര്‍ മാടായിയില്‍ കനത്ത കാറ്റിലും മഴയിലും കൂറ്റന്‍ പന്തല്‍ തകര്‍ന്നുവീണു. മാടായി ഫെസ്റ്റിനായി മാടായിപ്പാറയില്‍ നിര്‍മിച്ചിരുന്ന പന്തലാണ് തകര്‍ന്നുവീണത്. 

അതേസമയം, മഴ ശക്തമായതിനെ തുടർന്ന് വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. സ്കൂളുകളിൽ സ്പെഷ്യൽ ക്ലാസുകൾ വയ്ക്കരുതെന്നും കളക്ടർമാർ നിർദേശിച്ചിട്ടുണ്ട്.

കേരളത്തിൽ മൺസൂൺ എത്തിയതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചതിന് പിന്നാലെ കേരളത്തിൽ കാലവർഷം ശക്തമാവുകയാണ്. മലബാറിലെ അഞ്ച് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. എട്ടു ദിവസം നേരത്തെയാണ് കേരളത്തിൽ കാലവർഷം എത്തുന്നത്. 16 വർഷത്തിന് ശേഷമാണ് കേരളത്തിൽ മൺസൂൺ നേരത്തെ എത്തുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി കേരളത്തിൽ വ്യാപകമായ മഴ തുടരുകയാണ്.

കേരള തീരത്ത് നാളെ രാത്രിവരെ ഉയർന്ന തിരമാല മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റെഡ് അലേർട്ട് നിലനിൽക്കുന്ന വയനാട് ജില്ലയിൽ എൻ ഡി ആർ എഫ് സംഘം എത്തി. 28 അംഗ സംഘമാണ് ജില്ലയിലെത്തിയത്. നേരത്തെ മണ്ണിടിച്ചിൽ ദുരന്തം സംഭവിച്ച വിലങ്ങാട് കനത്ത ജാഗ്രതയാണ് പുലർത്തുന്നത്.

അപകട സാധ്യത മുന്നില്‍ കാണുന്ന ഘട്ടത്തിലും സഹായങ്ങള്‍ക്കുമായി 1077, 1070 എന്നീ ടോള്‍ ഫ്രീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. വൈദ്യുതി ലൈനുകളുടെ അപകട സാധ്യത ശ്രദ്ധയില്‍ പെട്ടാല്‍ 1912 എന്ന നമ്പറില്‍ കെഎസ്ഇബിയെ വിവരം അറിയിക്കാം.



huge pavilion collapsed due heavy winds rain Kannur Madayi

Next TV

Related Stories
ഷില്ലോംഗിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ തലശേരി സ്വദേശിയായ യുവാവ് മരിച്ചു

May 25, 2025 11:35 AM

ഷില്ലോംഗിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ തലശേരി സ്വദേശിയായ യുവാവ് മരിച്ചു

ഷില്ലോംഗിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ തലശേരി സ്വദേശിയായ യുവാവ്...

Read More >>
കണ്ണൂരിൽ എ​ട്ടു​വ​യ​സ്സു​കാ​രി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച സംഭവം; പിതാവ് റിമാൻഡിൽ

May 24, 2025 10:48 PM

കണ്ണൂരിൽ എ​ട്ടു​വ​യ​സ്സു​കാ​രി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച സംഭവം; പിതാവ് റിമാൻഡിൽ

കണ്ണൂരിൽ എ​ട്ടു​വ​യ​സ്സു​കാ​രി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച...

Read More >>
 നാദാപുരം റോഡ് റെയിൽവേ ട്രാക്കില്‍ തെങ്ങ് വീണു; കണ്ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടു

May 24, 2025 07:24 PM

നാദാപുരം റോഡ് റെയിൽവേ ട്രാക്കില്‍ തെങ്ങ് വീണു; കണ്ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടു

കണ്ണൂര്‍ മടപ്പള്ളിയില്‍ ട്രാക്കില്‍ തെങ്ങുവീണ് ട്രെയിന്‍ സര്‍വീസുകള്‍...

Read More >>
Top Stories