മലപ്പുറം : (truevisionnews.com) കാക്കഞ്ചേരി ദേശീയപാതയില്‍ വിള്ളല്‍. ഇന്ന് ഉച്ചയോടെയാണ് വിള്ളല്‍ രൂപപ്പെട്ടത്. കെ എന്‍ ആര്‍ സി യുടെ അറ്റകുറ്റപ്പണി നടത്താനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു. വാഹനങ്ങള്‍ സര്‍വീസ് റോഡ് വഴി കടത്തിവിടുന്നു. മലപ്പുറം ചേലമ്പ്ര പഞ്ചായത്തില്‍ കിന്‍ഫ്ര പാര്‍ക്കിനും സ്പിന്നിംഗ് മില്‍ എന്ന സ്ഥലത്തിനുമിടയിലുള്ള ഭാഗത്താണ് ഇത്തരത്തില്‍ വിള്ളല്‍ കാണപ്പെട്ടത്. 200 മീറ്ററോളം ഭാഗത്ത് റോഡിന്റെ ഒത്ത നടുക്കാണ് വിള്ളല്‍. സര്‍വീസ് റോഡിനോട് ചേര്‍ന്നുള്ള ഭാഗത്തും വിള്ളല്‍ കാണുന്നുണ്ട്.
കെഎന്‍ആര്‍സിയുടെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും വിള്ളല്‍ അടയ്ക്കാനുള്ള ശ്രമം നടത്തുകയും ചെയ്തിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ ഇടയുകയും അത് തടയുകയുമായിരുന്നു. ജില്ലാ പഞ്ചായത്തില്‍ നിന്നും വില്ലേജ് ഓഫീസില്‍ നിന്നും ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി. പരിശോധന നടത്തി.
.gif)
Crack Kakancherry malappuram National Highway.
