ഗുഡലൂർ: ( www.truevisionnews.com ) കോഴിക്കോട് കുറ്റ്യാടിയിൽ നിന്നും ഊട്ടിയിൽ വിനോദയാത്രക്കെത്തിയ കുടുംബത്തിലെ പതിനഞ്ചുകാരൻ തലയിൽ പൈയിൻ മരം വീണ് മരിച്ചു. കുറ്റ്യാടി മൊകേരി കോവുക്കുന്നിലെ ഒന്തം പറമ്പത്ത് പ്രസീതിന്റെയും രേഖയുടെയും മകൻ ആദിദേവ് (15) ആണ് മരിച്ചത്. പരിക്കേറ്റ വിദ്യാർഥി സംഭവസ്ഥലത്ത് തന്നെ മരിച്ചു.
.gif)
ഊട്ടി-ഗുഡലൂർ ദേശീയപാതയിലെ ട്രീ പാർക്ക് ടൂറിസ്റ്റ് സെന്‍ററിലാണ് അപകടമുണ്ടായത്. കോഴിക്കോട് ഭാഗത്തുനിന്ന് വിനോദസഞ്ചാരികളുടെ പതിനാല് പേരടങ്ങിയ സംഘമാണ് ഊട്ടിയിലേക്ക് എത്തിയത്. ധാരാളം മരങ്ങളുള്ള സ്ഥലമായ ഗൂഡല്ലൂരിലേക്കുള്ള റോഡിലെ ട്രീ പാർക്ക് ഭാഗത്ത് ചുറ്റിനടക്കുമ്പോൾ ആദിദേവിന്‍റെ തലയിൽ പൈയിൻ മരം വീഴുകയായിരുന്നു.
പൊലീസും വനംവകുപ്പും സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഊട്ടി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയച്ചു. വട്ടോളി സംസ്കൃതം ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ആദിദേവ്. അച്ഛൻ പ്രസീദ് കൺസ്യൂമർ ഫെഡിൽ നീതി മെഡിക്കൽ സ് വെയർഹൗസ് മാനേജറാണ്.
കനത്ത മഴയെ തുടർന്ന് ഊട്ടിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ രണ്ടു ദിവസത്തേക്ക് അടച്ചിട്ടിരിക്കുകയാണ്.
Fifteen year old boy kozhikkode native dies tragically treefall head
