തിരുവനന്തപുരം: ( www.truevisionnews.com) കനത്ത മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് രണ്ട് ജില്ലകളിലെ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (26-05-2025) അവധി പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സ്പെഷ്യൽ ക്ലാസുകളും പ്രവർത്തിക്കരുതെന്ന് നിർദേശമുണ്ട്.
സംസ്ഥാനത്തിന് ശക്തമായ മഴയും കാറ്റും തുടരുമെന്നാണ് മുന്നറിയിപ്പ്. 11 ജില്ലകളിൽ തിങ്കളാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോട് എന്നിവയാണ് റെഡ് അലർട്ട് പ്രഖ്യാപിച്ച മറ്റു ജില്ലകൾ. തിരുവനന്തപുരം തീരത്ത് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. റെഡ് സോണിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു. നാളെയും കനത്ത മഴ പെയ്യുമെന്നാണ് പ്രവചനം.
kerala rain holiday educational institutions kannur kasaragod districts tomorrow
