പ്രഥമ പി.ജി. ബാച്ചിന്റെയും എം.ബി.ബി.എസ്. ബാച്ചിന്റെയും ബിരുദദാനം നടത്തി മേപ്പാടിയിലെ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്

പ്രഥമ പി.ജി. ബാച്ചിന്റെയും എം.ബി.ബി.എസ്. ബാച്ചിന്റെയും ബിരുദദാനം നടത്തി മേപ്പാടിയിലെ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്
May 25, 2025 04:33 PM | By Athira V

കല്പറ്റ: ( www.truevisionnews.com ) മേപ്പാടിയിലെ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ പ്രഥമ പി.ജി. ബാച്ചിന്റെയും എം.ബി.ബി.എസ്. ബാച്ചിന്റെയും ബിരുദദാനം നടന്നു.

മേപ്പാടിയിലെ ആസ്റ്റർ ഡി.എം. ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമായ പത്മശ്രീ ഡോ. ആസാദ് മൂപ്പൻ ചെയർമാനായുള്ള ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ 2021-22 അധ്യയന വർഷത്തിൽ അനസ്തേഷ്യോളജി, ജനറൽ മെഡിസിൻ, റേഡിയോ ഡയഗ്നോസിസ് തുടങ്ങിയ വിഷയങ്ങളിൽ പ്രവേശനം നേടിയ ആദ്യത്തെ മെഡിക്കൽ പി.ജി. വിദ്യാർത്ഥികൾക്കും, 2019-ൽ പ്രവേശനം നേടി ഹൗസ് സർജൻസി പൂർത്തിയാക്കിയ ആറാം ബാച്ച് എം.ബി.ബി.എസ് വിദ്യാർത്ഥികൾക്കുമുള്ള ബിരുദദാനം ചടങ്ങാണ് നടന്നത്.

ചെയർമാൻ ഡോ. ആസാദ് മൂപ്പൻ ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ ബിരുദദാനം കേരളാ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിന്റെയും കേരളാ യൂണിവേഴ്സിറ്റിയുടെയും വൈസ് ചാൻസലർ പ്രൊഫ. ഡോ. മോഹനൻ കുന്നുമ്മൽ നിർവ്വഹിച്ചു.

കേരളത്തിലെ അറിയപ്പെടുന്ന കാൻസർ രോഗ വിദഗ്ധനും ലേക് ഷോർ ഹോസ്പിറ്റൽ കാൻസർ വിഭാഗം സീനിയർ കൺസൾട്ടന്റുമായ ഡോ. വി.പി. ഗംഗാധരൻ വിശിഷ്ടാതിഥിയായി.

ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് ഡീൻ ഡോ. എ.പി. കാമത്ത് സ്വാഗതം ആശംസിച്ച ചടങ്ങിൽ എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ, ട്രസ്റ്റി. നസീറ ആസാദ് എന്നിവരും സന്നിഹിതരായിരുന്നു. യുവ ഡോക്ടർമാർക്കുള്ള പ്രതിജ്ഞാവാചകം മെഡിക്കൽ സൂപ്രണ്ട് ഡോ. മനോജ് നാരായണൻ ചൊല്ലിക്കൊടുത്തു.

ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ട്രസ്റ്റി ഡോ. സെബാ മൂപ്പൻ മാനേജ്മെന്റിനെ പ്രതിനിധീകരിച്ച് സംസാരിച്ചു. അഡീഷണൽ മെഡിക്കൽ സൂപ്രണ്ടും ഒ.ബി. ജി വിഭാഗം മേധാവിയുമായ ഡോ. എലിസബത്ത് ജോസഫ്, ഡി.ജി.എമ്മും കേരളാ ആരോഗ്യ സർവ്വകലാശാല സെനറ്റ് മെമ്പറുമായ ഡോ. ഷാനവാസ് പള്ളിയാൽ, ബിരുദധാരികളെ പ്രതിനിധീകരിച്ച് ഡോ. അമൽ കെ.കെ, പി.ടി.എ പ്രസിഡന്റ് ശ്രീ. ജ്യോതി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

തുടർന്ന് മാഗസിൻ പ്രകാശനവും 2019 ബാച്ചിലെ ഏറ്റവും മികച്ച വിദ്യാർത്ഥിയ്ക്കും കൂടുതൽ മാർക്ക് കരസ്ഥമാക്കിയ വിദ്യാർത്ഥിയ്ക്കുമുള്ള അവാർഡുകളുടെ വിതരണവും നടന്നു. ഹൗസ് സർജൻ ഡോ. മീനാക്ഷി ബി. മേനോൻ നന്ദി പറഞ്ഞു.

Dr.Moopen MedicalCollege Meppadi Graduation first PGbatch MBBS batch

Next TV

Related Stories
ജി-ടെക് പ്രഥമ മൈക്രെഡിറ്റ്‌സ് സ്കിൽ സർട്ടിഫിക്കേഷൻ വിതരണം ചെയ്തു

Jul 26, 2025 03:39 PM

ജി-ടെക് പ്രഥമ മൈക്രെഡിറ്റ്‌സ് സ്കിൽ സർട്ടിഫിക്കേഷൻ വിതരണം ചെയ്തു

ജി-ടെക് പ്രഥമ മൈക്രെഡിറ്റ്‌സ് സ്കിൽ സർട്ടിഫിക്കേഷൻ വിതരണം...

Read More >>
കെ.സി.എല്ലിൽ അദാണി ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും; വൈസ് ക്യാപ്റ്റൻ ​ഗോവിന്ദ് ദേവ് പൈ

Jul 25, 2025 04:09 PM

കെ.സി.എല്ലിൽ അദാണി ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും; വൈസ് ക്യാപ്റ്റൻ ​ഗോവിന്ദ് ദേവ് പൈ

കെ.സി.എല്ലിൽ അദാണി ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും; വൈസ് ക്യാപ്റ്റൻ ​ഗോവിന്ദ് ദേവ്...

Read More >>
ബോചെ പാര്‍ട്ണര്‍മാര്‍ക്ക് ധനസഹായ വിതരണം നടത്തി

Jul 19, 2025 11:30 AM

ബോചെ പാര്‍ട്ണര്‍മാര്‍ക്ക് ധനസഹായ വിതരണം നടത്തി

ബോചെ പാര്‍ട്ണര്‍മാര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനും, ചികിത്സയ്ക്കുമുള്ള ധനസഹായം വിതരണം...

Read More >>
നിമിഷപ്രിയയുടെ മോചനത്തിനായി ബോചെ രംഗത്ത്

Jul 16, 2025 07:09 PM

നിമിഷപ്രിയയുടെ മോചനത്തിനായി ബോചെ രംഗത്ത്

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യമനിലെ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി ബോചെ...

Read More >>
 ബോചെ ബ്രഹ്മി ടീയുടെ ആദ്യത്തെ ബോചെ പാര്‍ട്ണര്‍ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു

Jul 16, 2025 07:02 PM

ബോചെ ബ്രഹ്മി ടീയുടെ ആദ്യത്തെ ബോചെ പാര്‍ട്ണര്‍ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു

ബോചെ ബ്രഹ്മി ടീയുടെ ആദ്യത്തെ ബോചെ പാര്‍ട്ണര്‍ ഷോറൂം ഉദ്ഘാടനം...

Read More >>
തിളക്കമാര്‍ന്ന കരിയര്‍ സ്വന്തമാക്കാം; ഐസിടാക്കില്‍ നൈപുണ്യ വികസന പ്രോഗ്രാമുകൾ

Jul 16, 2025 02:18 PM

തിളക്കമാര്‍ന്ന കരിയര്‍ സ്വന്തമാക്കാം; ഐസിടാക്കില്‍ നൈപുണ്യ വികസന പ്രോഗ്രാമുകൾ

ബിരുദധാരികള്‍ക്കും പ്രൊഫഷണലുകള്‍ക്കും കരിയര്‍ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന പുതിയ തൊഴിലധിഷ്ഠിത പ്രോഗ്രാമുകളിലേക്ക് കേരള സര്‍ക്കാരിന്...

Read More >>
Top Stories










//Truevisionall