വിലങ്ങാട്: (truevisionnews.com) വിലങ്ങാട് വില്ലേജ് പരിധിയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷം ഉരുള്‍ പൊട്ടലുണ്ടായ മഞ്ഞച്ചീളിയിലെ ഒമ്പത് കുടുംബങ്ങളെ വിലങ്ങാട് സെന്റ് ജോര്‍ജ് ഹൈസ്‌കൂളിലേക്ക് മാറ്റിത്താമസിപ്പിച്ചു. പതിമൂന്ന് പുരുഷന്മാരെയും, പന്ത്രണ്ട് സ്ത്രീകളെയും പതിനൊന്ന് കുട്ടികളെയുമാണ് മാറ്റി പാർപ്പിച്ചത്.
ഇന്നലെ രാത്രി വിലങ്ങാട് പന്നിയേരി ഉന്നതിയിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെത്തുടർന്ന് ഒരു കുടുംബത്തെ മാറ്റി താമസിപ്പിച്ചിരുന്നു. പന്നിയേരി ഉന്നതിയിലെ പാലിൽ ലീലയുടെ വീടിന് പിൻവശത്താണ് ഇന്നലെ മണ്ണിടിച്ചിൽ ഉണ്ടായത്. രാത്രി 7.45 ഓടെയായിരുന്നു സംഭവം. ശക്തമായ മഴയിൽ മണ്ണും കല്ലും മഴവെള്ളത്തോടൊപ്പം പതിക്കുകയായിരുന്നു.
.gif)
കഴിഞ്ഞ വർഷം ഉരുൾ പൊട്ടി കനത്ത നാശം വിതച്ച വിലങ്ങാട് കടമാൻ കളരിക്ക് സമീപമാണ് പന്നിയേരി ഉന്നതി. കഴിഞ്ഞ വർഷം ഇതേ സ്ഥലത്ത് മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. ഈ ചാലുകളിൽ മഴവെള്ളം ഒഴുകിയതോടെയാണ് വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായത്.
കൂടുതൽ മണ്ണും കല്ലും ഏത് നിമിഷവും ഒഴുകി വീടിന് പിൻ വശത്തേക്ക് പതിക്കാൻ സാധ്യത നിലനിൽക്കുന്നതിനാൽ നാട്ടുകാർ ഇടപെട്ട് ലീലയെയും കുടുംബത്തെയും മാറ്റി താമസിപ്പിക്കുകയായിരുന്നു.
Landslide threat Nine families Manjacheeli Vilangad kozhikode relocated
