കൊടും ക്രൂരതയ്ക്ക് സാക്ഷിയായി മകൻ; ദമ്പതികളെ രണ്ടര വയസുകാരൻ്റെ മുന്നിൽ വെച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി

 കൊടും ക്രൂരതയ്ക്ക് സാക്ഷിയായി മകൻ;  ദമ്പതികളെ രണ്ടര വയസുകാരൻ്റെ മുന്നിൽ വെച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി
May 1, 2025 06:42 AM | By Susmitha Surendran

ബെംഗളുരു: (truevisionnews.com)  കർണാടക ബീദ​റിൽ ദമ്പതികളെ രണ്ട് വയസുകാരൻ്റെ മുന്നിൽ വെച്ച് ​​​​കഴുത്തറുത്തു കൊലപ്പെടുത്തി. കർണാടക സ്വദേശികളായ രാജു കലേശ്വർ, ഭാര്യ ശാരിക കലേശ്വർ എന്നിവരാണ് കൊല്ലപ്പെട്ടത്. രാജു കലേശ്വറിൻ്റെ വിവാഹേതര ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

രാജുവിന് സ്വന്തം ​ഗ്രാമത്തിലെ തന്നെ മറ്റൊരു പെൺകുട്ടിയുമായി ബന്ധമുണ്ടായിരുന്നു. ഇത് രാജുവിൻ്റെ ഭാര്യയായ ശാരിക കലേശ്വറിനും അറിയാമായിരുന്നു. ഇതിൻ്റെ പേരിൽ ഇരുവരും തമ്മിൽ സ്ഥിരം തർക്കങ്ങളും ഉണ്ടാവാറുണ്ട്.

ഇതിനിടയിൽ രാജുവുമായ ബന്ധത്തിലായിരുന്ന പെൺകുട്ടിയുടെ കുടംബവുമായുള്ള തർക്കത്തിന് ഒടുവിൽ ഭാര്യയായ ശാരികയ്ക്കും കുട്ടിക്കും രാജുവിനൊപ്പം മുബൈയിലേക്ക് താമസം മാറേണ്ടി വന്നിരുന്നു. വീട് മാറിയിട്ടും പ്രശ്നങ്ങൾ തുടർന്നു. അങ്ങനെയിരിക്കെയാണ് പ്രശ്നങ്ങൾ പറഞ്ഞു തീർക്കാമെന്ന് പറഞ്ഞു രാജുവിന് ബന്ധമുണ്ടായിരുന്ന പെൺകുട്ടിയുടെ ബന്ധുകൾ ഇരുവരെയും ​ഗ്രാമത്തിന് പുറത്ത് വെച്ച് ചർച്ചയ്ക്ക് വിളിച്ചത്.

മകനുമായി സ്ഥലത്തെത്തിയ രാജുവും ശാരികയും ചർച്ചയ്ക്കെത്തിയതും പെൺകുട്ടിയുടെ ബന്ധുകൾ ഇരുവരെയും ആക്രമിക്കുകയും കഴുത്തറുത്ത് കൊലപ്പെടുത്തുകയും ചെയ്തു. ഇരുവരുടെയും കുട്ടിയുടെ മുന്നിൽ വെച്ചായിരുന്നു കൊലപാതകം. പിന്നാലെ കൊലപാതകത്തിന് നേതൃത്വം നൽകിയ ദത്താത്രേയ, താക്കൂർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജുവുമായ ബന്ധമുണ്ടായിരുന്നു പെൺകുട്ടിയുടെ സഹോദരനാണ് ദത്താത്രേയ.

ഞെട്ടിക്കുന്ന സംഭവം; കോഴിക്കോട് മുള്‍മുനയില്‍ നിര്‍ത്തി കത്തി ചൂണ്ടി കവര്‍ച്ച; മുഖ്യപ്രതി പിടിയില്‍

കോഴിക്കോട്: (truevisionnews.com) കോഴിക്കോട് നഗരത്തെ മുള്‍മുനയില്‍ നിര്‍ത്തി യാത്രക്കാരെ കത്തികാണിച്ച് പിടിച്ചുപറിച്ച സംഘത്തിലെ മുഖ്യപ്രതി അറസ്റ്റില്‍. ചക്കുകടവ് സ്വദേശി മുഹമ്മദ് ഷംസീറിനെ (21) കസബ പോലീസും ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ടി.കെ. അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും ചേര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടുകയായിരുന്നു.

ഈ മാസം 27, 28 തീയതികളിലാണ് കേസിനാസ്പദമായ സംഭവങ്ങള്‍ നടക്കുന്നത്. ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തിന് സമീപം ബൈക്ക് യാത്രക്കാരനായ ബേപ്പൂര്‍ സ്വദേശിയെയും കോട്ടപ്പറമ്പ് ഹോസ്പിറ്റലിന് മുന്‍വശം പാളയം സ്വദേശിയായ ടൂറിസ്റ്റ് ബസ് ഡ്രൈവറെയും ഷംസീര്‍ അടങ്ങിയ സംഘം കത്തികാണിച്ച് കുത്തുമെന്ന് ഭീഷണിപ്പെടുത്തി കയ്യിലുള്ള മൊബൈല്‍ ഫോണും പണവും പിടിച്ചു പറിക്കുകയായിരുന്നു.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച കസബ പോലീസ് മുഖ്യപ്രതിയെയും അയാള്‍ ഉപയോഗിച്ചിരുന്ന വാഹനവും തിരിച്ചറിയുകയും ഇയാളുടെ വീടിനടുത്ത് ചാമുണ്ഡി വളപ്പില്‍ കവര്‍ച്ചക്ക് ഉപയോഗിച്ച സ്‌കൂട്ടറും കത്തിയും പിടിച്ചുപറിച്ച മൊബൈല്‍ ഫോണും അടക്കം കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. കോഴിക്കോട് സിറ്റിയില്‍ കസബ, ഫറോക്ക്, ബേപ്പൂര്‍, പന്നിയങ്കര എന്നീ സ്റ്റേഷനുകളിലായി.

നിരവധി മോഷണ, കവര്‍ച്ച, ലഹരി കേസുകളില്‍ പ്രതിയായ ഷംസീര്‍ പോലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ചങ്കിലും പോലീസ് ഇയാളെ കീഴ്‌പ്പെടുത്തി. നഗരത്തില്‍ രാത്രികാലങ്ങളില്‍ പിടിച്ചുപറി നടത്തുന്നതിനെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. കസബ ഇന്‍സ്‌പെക്ടര്‍ കിരണ്‍ സി. നായര്‍, സബ്ബ് ഇന്‍സ്‌പെക്ടര്‍ സജീവ് കുമാര്‍, എസ്.ഐ. സജീഷ് കുമാര്‍ പി.,സീനിയര്‍ സിപിഒമാരായ രാജീവ് കുമാര്‍ പാലത്ത്, ലാല്‍ സിതാര സിപിഒ സുമിത്ത് ചാള്‍സ്, സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ഷാലു എം, ബൈജു പി.കെ, സുജിത്ത് സി.കെ, ദിപിന്‍ എന്‍ എന്നിവരായിരുന്നു അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.



couple strangled death front two year old son Bidar Karnataka.

Next TV

Related Stories
Top Stories