സാധാരണയായി കാതിന്റെ താഴെ വശത്തുള്ള മാംസളമായ ഭാഗത്താണ് കുത്താറുള്ളത്. ഇവിടെ കുത്തിയാല്‍പ്രശ്നമില്ല. പക്ഷേ സെക്കന്‍ഡും തേര്‍ഡും സ്റ്റഡ് കുത്തുമ്പോള്‍ കാതിലെ തരുണാസ്ഥി അഥവാ കാര്‍ട്ടിലേജ് ഉള്ള ഭാഗത്തായിരിക്കും. വേദന കുറച്ചുനാള്‍ ഉണ്ടാകാം.
ഗണ്‍ ഷോട്ടിനുപയോഗിക്കുന്ന കമ്മല്‍ ചിലര്‍ക്ക് അലര്‍ജി ഉണ്ടാക്കാം. ഈ സാഹചര്യങ്ങളില്‍ പഴുപ്പ് വന്നാല്‍ ഡോക്ടറുടെ സേവനം തേടുന്നതാവും ഉത്തമം.ആദ്യം കാതു കുത്തിയ ഉടനെ ഞാത്തുകളില്ലാത്ത കമ്മലാണ് ആദ്യം അണിയുന്നത്. ഉദ്ദേശം ആറാഴ്ച കഴിഞ്ഞാല്‍ ഈ കമ്മല്‍ മാറ്റി സാധാരണ അണിയുന്ന സ്വര്‍ണ്ണക്കമ്മല്‍ ഇടാം.
ചര്‍മത്തിലെ തുള പൂര്‍ണമായും ഉണങ്ങാന്‍ സമയം നല്‍കണം. കാതു കുത്തിയതിനുശേഷമുളള ആദ്യത്തെ ഏതാനും ദിവസങ്ങളില്‍ ഇടയ്ക്കിടെ കാതില്‍ തൊടുന്നത് ഒഴിവാക്കണം. തൊടേണ്ടി വരുന്ന സന്ദര്‍ഭങ്ങളില്‍ അതിനു മുന്‍പായി കൈ സോപ്പുപയോഗിച്ചു കഴുകിയിരിക്കണം.
കാതു കുത്തിയതിനു ശേഷമുളള ആദ്യദിവസങ്ങളില്‍ ആ ഭാഗം വൃത്തിയായി ഉണങ്ങി സൂക്ഷിക്കുകയും നന്നായി വായുസഞ്ചാരമുണ്ടെന്ന് ഉറപ്പാക്കുകയും വേണം. ആന്റിബയോട്ടിക് ക്രീമുകളൊന്നും പുരട്ടേണ്ട ആവശ്യമില്ല. ഷാംപൂ, കണ്ടീഷനര്‍, തുടങ്ങിയവ കഴിയുന്നതും ആ ഭാഗത്തു പുരളാതെ ശ്രദ്ധിക്കണം.
നന്നായി ഉണങ്ങുന്നതിനു മുന്‍പു മുടി, വസ്ത്രം എന്നിവ ഇവിടെ ഉടക്കി മുറിവുണ്ടാകാതെയും ശ്രദ്ധിക്കണം. നീരൊലിപ്പും പൊറ്റയും ഉണ്ടാകുകയാണെങ്കില്‍ സോപ്പുപയോഗിച്ചു കഴുകുകയും ഉപ്പുലായനി പുരട്ടുകയും ചെയ്യാം.
Do you have multiple ear piercings ...? Things to look out for