ക്രൂരമായി പീഡിപ്പിച്ച ശേഷം ശരീരഭാഗം കടിച്ചുകീറി, അരിവാളുകൊണ്ട് വെട്ടി, പിന്നാലെ ജീവനൊടുക്കി യുവാവ്

ക്രൂരമായി പീഡിപ്പിച്ച ശേഷം ശരീരഭാഗം കടിച്ചുകീറി, അരിവാളുകൊണ്ട് വെട്ടി, പിന്നാലെ ജീവനൊടുക്കി യുവാവ്
Apr 25, 2025 05:17 PM | By VIPIN P V

( www.truevisionnews.com ) തെലങ്കാനയില്‍ അയല്‍ക്കാരിയായ യുവതിയെ യുവാവ് ബലാത്സംഗം ചെയ്ത്, മര്‍ദിച്ച് കൊലപ്പെടുത്തിയ ശേഷം അതേ വീട്ടില്‍ ജീവനൊടുക്കി. രാജന്ന സിർസില്ല ജില്ലയിൽ വ്യാ‍ഴാ‍ഴ്ച രാത്രിയായിരുന്നു സംഭവം.

25കാരിയായ രേഖയാണ് ദാരുണമായി കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം പ്രതി ശ്രീകാന്ത് യുവതിയുടെ വീട്ടില്‍ വെച്ച് ജീവനൊടുക്കി. അയല്‍വാസിയായ ശ്രീകാന്ത് ക്രൂരമായി ബലാത്സംഗം ചെയ്തതായും ശരീരത്തിന്റെ ചില ഭാഗങ്ങൾ കടിച്ചുകീറിയും അരിവാൾ കൊണ്ട് മാരകമായി ആക്രമിച്ചതായും രേഖയുടെ കുടുംബാംഗങ്ങളാണ് ആരോപിച്ചത്.

ഇതേ വീട്ടിൽ ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വിവരവും ഇവരാണ് പൊലീസില്‍ അറിയിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ ഭീകരമായ കുറ്റകൃത്യത്തിന് പിന്നിലെ കാരണം ഇപ്പോഴും അവ്യക്തമാണ്.

അതേസമയം കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്തതായിരിക്കാമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. ഗ്രാമത്തിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ, ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടും സർക്കിൾ ഇൻസ്പെക്ടറും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും ക്രമസമാധാനം നിലനിർത്താൻ കൂടുതൽ സേനയെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.

രണ്ട് മൃതദേഹങ്ങളും പോസ്റ്റ്‌മോർട്ടം നടപടികള്‍ക്കായി സിർസില്ല ഏരിയ ആശുപത്രിയിലേക്ക് മാറ്റി. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

#brutallytorturing #youngman #bit #body #Sickle #Committedsuicide

Next TV

Related Stories
കുതിരയോടും കാമം...! കുതിരയെ ലൈംഗികമായി പീഡിപ്പിച്ചു; 30കാരൻ അറസ്റ്റിൽ

May 24, 2025 12:29 PM

കുതിരയോടും കാമം...! കുതിരയെ ലൈംഗികമായി പീഡിപ്പിച്ചു; 30കാരൻ അറസ്റ്റിൽ

കുതിരയെ ലൈംഗികമായി പീഡിപ്പിച്ചു; 30കാരൻ അറസ്റ്റിൽ...

Read More >>
കോഴിക്കോട് ബേപ്പൂരിലെ ലോഡ്ജ് മുറിയിൽ കഴുത്തറുത്ത നിലയിൽ മൃതദേഹം

May 24, 2025 09:43 AM

കോഴിക്കോട് ബേപ്പൂരിലെ ലോഡ്ജ് മുറിയിൽ കഴുത്തറുത്ത നിലയിൽ മൃതദേഹം

കോഴിക്കോട് ബേപ്പൂരിൽ കഴുത്തറുത്ത നിലയിൽ മൃതദേഹം...

Read More >>
Top Stories