തിരുവനന്തപുരം: (truevisionnews.com) തിരുവനന്തപുരം കഴക്കൂട്ടത്ത് ഹണിട്രാപ്പിലൂടെ യുവാവിൻ്റെ ആഡംബര കാറും പണവും സ്വർണ്ണാഭരണങ്ങളും തട്ടിയെടുത്ത കേസിൽ മൂന്ന് പേർ അറസ്റ്റിൽ. നെയ്യാറ്റിൻകര സ്വദേശി കാർത്തിക്, പേയാട് സ്വദേശി അർഷാദ്, പാലോട് സ്വദേശി ആസിഫ് എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രിയാണ് കാട്ടാക്കട സ്വദേശിയുടെ ഔഡി കാറും പണവും സ്വർണാഭരണങ്ങളും മൊബൈൽ ഫോണുകളും പ്രതികൾ തട്ടിയെടുത്തത്. യുവാവ് ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ ഉപയോഗിച്ച് ഇയാളെ കഴക്കൂട്ടത്തേക്ക് വിളിച്ചുവരുത്തിയാണ് കാറും പണവും സ്വർണവും തട്ടിയെടുത്തത്. രണ്ടാഴ്ച മുമ്പാണ് ഇയാൾ ഇൻസ്റ്റഗ്രാം വഴി യുവതിയെ പരിചയപ്പെട്ടത്.
Three arrested Thiruvananthapuram honeytrap case theft young man's luxury car money gold ornaments
