വയനാട്: ( www.truevisionnews.com ) വയനാട് തിരുനെല്ലി അപ്പപ്പാറയിൽ യുവതി വെട്ടേറ്റ് മരിച്ച നിലയിൽ. വാകേരി സ്വദേശി പ്രവീണ(34 )ആണ് കൊല്ലപ്പെട്ടത്. ജീവിതപങ്കാളിയായ ദിലീഷ് ആണ് കൊലപ്പെടുത്തിയത്. ആക്രമണത്തിൽ പെൺമക്കൾക്കും പരിക്കേറ്റു. അനർഘ (14) അഭിന (9) എന്നിവർക്കാണ് പരിക്കേറ്റത്.
ചെവിക്കും കഴുത്തിനും ഗുരുതരമായി വെട്ടേറ്റ അനർഘയെ വയനാട് ഗവണ്മെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവുമായി പിരിഞ്ഞ് മറ്റൊരാളുമായി താമസിച്ചു വരുകയായിരുന്നു പ്രവീണ. അഭിനയെയും പ്രതിയായ ദിലീഷിനെയും കണ്ടെത്താനായില്ലെന്നാണ് പ്രാഥമിക വിവരം
.gif)
Woman hacked death husband Appapara Wayanad
