കടൽഭിത്തിയിലേക്ക് ഇടിച്ചുകയറിയ നിലയിൽ; കൊച്ചി പുറംകടലിൽ മുങ്ങിയ ചരക്കുകപ്പലിലെ കണ്ടെയ്നർ കൊല്ലം തീരത്തടിഞ്ഞു, സമീപത്തെ വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചു

കടൽഭിത്തിയിലേക്ക് ഇടിച്ചുകയറിയ നിലയിൽ; കൊച്ചി പുറംകടലിൽ മുങ്ങിയ ചരക്കുകപ്പലിലെ കണ്ടെയ്നർ കൊല്ലം തീരത്തടിഞ്ഞു, സമീപത്തെ വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചു
May 26, 2025 06:12 AM | By Jain Rosviya

കൊല്ലം: (truevisionnews.com) കൊച്ചി പുറംകടലിൽ മുങ്ങിയ എംഎസ്‌സി എൽസ 3 എന്ന ചരക്കുകപ്പലിലെ കണ്ടെയ്നറുകളിൽ ഒന്ന് കൊല്ലം തീരത്തടിഞ്ഞു. ആലപ്പാട് ചെറിയഴീക്കലാണ് കണ്ടെയ്നർ തീരത്തടിഞ്ഞത്.കടൽഭിത്തിയിലേക്ക് ഇടിച്ചുകയറിയനിലയിലായിരുന്നു കണ്ടെയ്നർ.കണ്ടെയ്നറിന്റെ ഒരു വശം തുറന്ന നിലയിലാണ്.

രാത്രി വലിയ ശബ്ദംകേട്ട നാട്ടുകാരാണ് ചെറിയഴീക്കൽ സിഎഫ്‌ഐ ഗ്രൗണ്ടിനു സമീപം കടലിൽ കണ്ടെയ്‌നർ കണ്ടത്. ഉടൻ അധികൃതരെ വിവരം അറിയിച്ചു. കളക്ടർ എൻ. ദേവിദാസ്, സിറ്റി പോലീസ് കമ്മിഷണർ കിരൺ നാരായണൻ എന്നിവരുടെ നേതൃത്വത്തിൽ അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചു.

തുറന്നനിലയിലായിരുന്ന കണ്ടെയ്‌നറിൽ ഒന്നും കണ്ടെത്താനായില്ല. ശക്തമായ തിരമാലയുള്ളതിനാൽ കണ്ടെയ്‌നർ തീരത്തേക്കെടുക്കാനും സാധിക്കുന്നില്ല. കസ്റ്റംസ് ഉദ്യോഗസ്ഥർ ഇന്ന് സ്ഥലത്തെത്തും.

Container from cargo ship that sank off Kochi coast washes up Kollam shore

Next TV

Related Stories
ചില്ലറകളിയൊന്നും അല്ലായിരുന്നല്ലോ.....! വ​യോ​ധി​ക​യെ മ​ർ​ദ്ദി​ച്ചു വീ​ഴ്ത്തി സ്വ​ർ​ണ​മാ​ല ക​വ​രാ​ൻ ശ്രമം സ്‌ത്രീ പി​ടി​യി​ൽ

Jul 8, 2025 10:27 AM

ചില്ലറകളിയൊന്നും അല്ലായിരുന്നല്ലോ.....! വ​യോ​ധി​ക​യെ മ​ർ​ദ്ദി​ച്ചു വീ​ഴ്ത്തി സ്വ​ർ​ണ​മാ​ല ക​വ​രാ​ൻ ശ്രമം സ്‌ത്രീ പി​ടി​യി​ൽ

കൊല്ലം ഓച്ചിറയിൽ വ​യോ​ധി​ക​യെ മ​ർ​ദ്ദി​ച്ചു വീ​ഴ്ത്തി സ്വ​ർ​ണ​മാ​ല ക​വ​രാ​ൻ ശ്ര​മി​ച്ച സ്ത്രീ...

Read More >>
കുരുക്കിൽപ്പെട്ടാശാനെ.... ബസിൽ യാത്ര ചെയ്യവെ വയോധികയുടെ മാല മോഷ്ടിച്ച മൂന്ന് യുവതികൾ പിടിയിൽ

Jul 5, 2025 12:48 PM

കുരുക്കിൽപ്പെട്ടാശാനെ.... ബസിൽ യാത്ര ചെയ്യവെ വയോധികയുടെ മാല മോഷ്ടിച്ച മൂന്ന് യുവതികൾ പിടിയിൽ

കൊട്ടിയത്ത് വയോധികയുടെ മാല മോഷ്ടിച്ച സംഭവത്തിൽ മൂന്ന് യുവതികൾ...

Read More >>
Top Stories

//Truevisionall