സ്വകാര്യഭാഗത്ത് ഇരുമ്പ് വടി തിരുകി, ഗർഭാശയം പുറത്തെടുത്തു, മധ്യപ്രദേശിൽ സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

സ്വകാര്യഭാഗത്ത് ഇരുമ്പ് വടി തിരുകി, ഗർഭാശയം പുറത്തെടുത്തു, മധ്യപ്രദേശിൽ സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി
May 25, 2025 10:22 PM | By Susmitha Surendran

ഭോപാൽ : (truevisionnews.com) ആദിവാസി സ്ത്രീയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഖണ്ഡ്വ ജില്ലയിലാണ് സംഭവം . സ്വകാര്യഭാഗത്ത് ഇരുമ്പ് വടി തിരുകിയാണ് കൊലപാതകം. ഖൽവ ആദിവാസി മേഖലയ്ക്കു കീഴിലുള്ള റോഷ്‌നി ചൗക്കി പ്രദേശത്ത് ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ക്രൂരമായ ബലാത്സംഗ കൊലപാതകം നടന്നത്. ആദിവാസിയായ സ്ത്രീ രണ്ടു കുട്ടികളുടെ അമ്മയാണെന്ന് പൊലീസ് പറഞ്ഞു.

മകളാണ് അയൽപക്കത്തെ വീട്ടിൽ അമ്മയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. സ്ത്രീയുടെ സ്വകാര്യ ഭാഗങ്ങളിൽ ഇരുമ്പ് വടി തിരുകുകയും ഗർഭാശയം പുറത്തെടുക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. രക്തം വാർന്ന നിലയിൽ തറയില്‍ കിടക്കുകയായിരുന്നു സ്ത്രീ. ഗ്രാമവാസികളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ, സ്ത്രീയുടെ അയൽക്കാരായ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇരുവരും സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ വീട്ടിലെ താമസക്കാരായ ഹരി പാൽവി, സുനിൽ ധ്രുവെ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ട സ്ത്രീയുടെ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. സംഭവത്തിൽ മധ്യപ്രദേശ് സർക്കാർ മൗനം പാലിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.



Woman gang raped murdered Madhya Pradesh

Next TV

Related Stories
കുതിരയോടും കാമം...! കുതിരയെ ലൈംഗികമായി പീഡിപ്പിച്ചു; 30കാരൻ അറസ്റ്റിൽ

May 24, 2025 12:29 PM

കുതിരയോടും കാമം...! കുതിരയെ ലൈംഗികമായി പീഡിപ്പിച്ചു; 30കാരൻ അറസ്റ്റിൽ

കുതിരയെ ലൈംഗികമായി പീഡിപ്പിച്ചു; 30കാരൻ അറസ്റ്റിൽ...

Read More >>
കോഴിക്കോട് ബേപ്പൂരിലെ ലോഡ്ജ് മുറിയിൽ കഴുത്തറുത്ത നിലയിൽ മൃതദേഹം

May 24, 2025 09:43 AM

കോഴിക്കോട് ബേപ്പൂരിലെ ലോഡ്ജ് മുറിയിൽ കഴുത്തറുത്ത നിലയിൽ മൃതദേഹം

കോഴിക്കോട് ബേപ്പൂരിൽ കഴുത്തറുത്ത നിലയിൽ മൃതദേഹം...

Read More >>
Top Stories