അമ്മയുമായി വഴക്ക് പതിവ്, സഹികെട്ട് അരുംകൊല; അച്ഛനെ കോടാലി കൊണ്ട് ആക്രമിച്ച് കൊന്ന് 15കാരി

അമ്മയുമായി വഴക്ക് പതിവ്, സഹികെട്ട് അരുംകൊല; അച്ഛനെ കോടാലി കൊണ്ട് ആക്രമിച്ച് കൊന്ന് 15കാരി
Apr 25, 2025 03:10 PM | By Susmitha Surendran

റായ്പ്പൂർ: (truevisionnews.com) മദ്യപാനിയായ പിതാവിനെ കോടാലി കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തി 15കാരിയായ മകൾ. ഛത്തീസ്ഗഡിലെ ജാഷ്പൂർ ജില്ലയിലെ ബ​ഗ്ബഹർ പൊലീസ് സ്റ്റേഷൻ പരിധിയിൽ തിങ്കളാഴ്ചയാണ് സംഭവം.

‌അച്ഛൻ മദ്യപിച്ചെത്തുകയും അമ്മയുമായി വഴക്കിടുകയും ചെയ്യുന്നത് പതിവായതോടെയാണ് പെൺകുട്ടി പിതാവിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പെൺകുട്ടിയെ അറസ്റ്റ് ചെയ്തതായി ജാഷ്പൂർ സീനിയർ പൊലീസ് സൂപ്രണ്ട് ശശിമോഹൻ സിങ് പറ‍ഞ്ഞു.

50 വയസുള്ള ഒരാൾ കൊല്ലപ്പെട്ടതായും മൃതദേഹം കട്ടിലിൽ കിടക്കുന്നതായും ഏപ്രിൽ 22നാണ് പൊലീസിന് വിവരം ലഭിച്ചതെന്ന് എസ്എസ്പി പറഞ്ഞു. കൊലപാതകത്തിന്റെ പിറ്റേദിവസം രാവിലെ അയൽവീട്ടിലെത്തിയ പെൺകുട്ടി ആരോ തന്റെ പിതാവിനെ കൊലപ്പെടുത്തിയെന്ന് പറയുകയായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് അയൽക്കാർ പൊലീസിനെ വിവരമറിയിച്ചത്. തുടർന്ന് പൊലീസ് സംഘം സ്ഥലത്തെത്തുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതായും അന്വേഷണത്തിനിടെ കുറ്റകൃത്യത്തിൽ പെൺകുട്ടിയുടെ പങ്ക് വ്യക്തമായതായും എസ്പി വ്യക്തമാക്കി.

അച്ഛൻ മദ്യപിച്ചെത്തി തന്നോടും അമ്മയോടും വഴക്കിടാറുണ്ടെന്നും തങ്ങൾ അതിൽ അസ്വസ്ഥരായിരുന്നെന്നും പെൺകുട്ടി പൊലീസിനോട് പറഞ്ഞു. കൊലപാതകം നടന്ന സമയം അമ്മ വീട്ടിലുണ്ടായിരുന്നില്ല. അച്ഛൻ മദ്യപിച്ചെത്തി മകളുമായി വഴക്കിടുകയും ഇതോടെ പെൺകുട്ടി കോടാലിയെടുത്ത് ആക്രമിക്കുകയുമായിരുന്നു.

അടിയേറ്റ അച്ചൻ സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. പെൺകുട്ടിയെ ജുവൈൽ ഹോമിലേക്ക് അയച്ചതായും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.


#15year #old #daughter #attacks #kills #alcoholic #father #axe.

Next TV

Related Stories
ക്രൂരമായി പീഡിപ്പിച്ച ശേഷം ശരീരഭാഗം കടിച്ചുകീറി, അരിവാളുകൊണ്ട് വെട്ടി, പിന്നാലെ ജീവനൊടുക്കി യുവാവ്

Apr 25, 2025 05:17 PM

ക്രൂരമായി പീഡിപ്പിച്ച ശേഷം ശരീരഭാഗം കടിച്ചുകീറി, അരിവാളുകൊണ്ട് വെട്ടി, പിന്നാലെ ജീവനൊടുക്കി യുവാവ്

കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്തതായിരിക്കാമെന്നാണ് പൊലീസിൻ്റെ പ്രാഥമിക...

Read More >>
മദ്യലഹരിയിൽ അനിയനെ തലക്കടിച്ച് കൊലപ്പെടുത്തിയ ജ്യേഷ്ഠൻ അറസ്റ്റിൽ

Apr 24, 2025 11:17 AM

മദ്യലഹരിയിൽ അനിയനെ തലക്കടിച്ച് കൊലപ്പെടുത്തിയ ജ്യേഷ്ഠൻ അറസ്റ്റിൽ

ഇയാളുടെ മുഖത്തും കഴുത്തിലും പരിക്കുണ്ട്. അനിയനെ കൊലപ്പെടുത്തിയതിന് ശേഷം ഇയാൾ...

Read More >>
മൃതദേഹം ആദ്യം കണ്ടത് തോട്ടം തൊഴിലാളി; കണ്ണൂർ സ്വദേശിയുടെ കൊലപാതകം, അന്വേഷണം ആരംഭിച്ചു

Apr 24, 2025 10:41 AM

മൃതദേഹം ആദ്യം കണ്ടത് തോട്ടം തൊഴിലാളി; കണ്ണൂർ സ്വദേശിയുടെ കൊലപാതകം, അന്വേഷണം ആരംഭിച്ചു

പ്രദീപിന്റെ തന്നെ പേരിലുള്ള 30 ഏക്കറോളം വരുന്ന തോട്ടത്തിനോടു ചേർന്നാണ് ഈ...

Read More >>
മദ്യപിച്ച് തർക്കം; തൃശ്ശൂരിൽ ജ്യേഷ്ഠൻ അനുജനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

Apr 24, 2025 08:57 AM

മദ്യപിച്ച് തർക്കം; തൃശ്ശൂരിൽ ജ്യേഷ്ഠൻ അനുജനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

തൃശ്ശൂർ ആനന്ദപുരം ഷാപ്പിൽ വെച്ചുണ്ടായ തർക്കത്തിലാണ് അതി ദാരൂണമായ സംഭവം...

Read More >>
Top Stories