മൃതദേഹം ആദ്യം കണ്ടത് തോട്ടം തൊഴിലാളി; കണ്ണൂർ സ്വദേശിയുടെ കൊലപാതകം, അന്വേഷണം ആരംഭിച്ചു

മൃതദേഹം ആദ്യം കണ്ടത് തോട്ടം തൊഴിലാളി; കണ്ണൂർ സ്വദേശിയുടെ കൊലപാതകം, അന്വേഷണം ആരംഭിച്ചു
Apr 24, 2025 10:41 AM | By Susmitha Surendran

കുടക് : (truevisionnews.com) മലയാളി വ്യവസായിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ് .

കണ്ണൂർ ചിറക്കൽ സ്വദേശി കൊയിലി പ്രദീപിനെയാണ് കർണാടകയിലെ കുടകിനു സമീപം വിരാജ്‌പേട്ടയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ച കഴിഞ്ഞ് 3 മണിയോടെ ബി.ഷെട്ടിഗേരിയിലെ കാപ്പിത്തോട്ടത്തിനു സമീപത്തെ വീട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

പ്രദീപിന്റെ തന്നെ പേരിലുള്ള 30 ഏക്കറോളം വരുന്ന തോട്ടത്തിനോടു ചേർന്നാണ് ഈ വീടുള്ളത്. ഇവിടെയാണ് പ്രദീപ് താമസിച്ചിരുന്നതും. ഈ തോട്ടം വിൽക്കാനുള്ള ശ്രമങ്ങൾ അടുത്തകാലത്തു നടന്നിരുന്നു. കൊലപാതകവുമായി ഇതിനു ബന്ധമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

തോട്ടം തൊഴിലാളികളാണു മൃതദേഹം ആദ്യം കണ്ടത്. വിരാജ്പേട്ട താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി ഇന്നു ബന്ധുക്കൾക്ക് കൈമാറും. കണ്ണൂർ കൊയിലി ആശുപത്രി സ്ഥാപകൻ ഭാസ്കരന്റെ മകനാണ് പ്രദീപ്.

#Investigation #launched #incident #Kannur #native #being #slit #death

Next TV

Related Stories
പാലക്കാട് അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; ദേഹമാസകലം പരിക്ക്

May 27, 2025 07:33 PM

പാലക്കാട് അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; ദേഹമാസകലം പരിക്ക്

അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ചതായി...

Read More >>
 ആരുമില്ലാത്ത സമയം നോക്കി കടന്നു പിടിച്ചു; കണ്ണൂരിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഇന്റീരിയർ ചെയ്യാനെത്തിയ യുവാവ് അറസ്റ്റിൽ

May 27, 2025 02:03 PM

ആരുമില്ലാത്ത സമയം നോക്കി കടന്നു പിടിച്ചു; കണ്ണൂരിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഇന്റീരിയർ ചെയ്യാനെത്തിയ യുവാവ് അറസ്റ്റിൽ

കണ്ണൂരിൽ ആർക്കിടെക്ടായി ജോലി ചെയ്യുന്ന ലക്ഷദ്വീപ് സ്വദേശിനിയെ കടന്നുപിടിച്ചയാൾ...

Read More >>
തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ച നിലയില്‍

May 27, 2025 11:37 AM

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ച നിലയില്‍

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ച...

Read More >>
Top Stories