എംഡിഎംഎയുമായി ഡിവൈഎഫ്‌ഐ പ്രവർത്തകൻ പിടിയിൽ

എംഡിഎംഎയുമായി ഡിവൈഎഫ്‌ഐ പ്രവർത്തകൻ പിടിയിൽ
Apr 23, 2025 10:00 PM | By Susmitha Surendran

കൊല്ലം: (truevisionnews.com)  കൊട്ടാരക്കരയിൽ എംഡിഎംഎയുമായി ഡിവൈഎഫ്‌ഐ പ്രവർത്തകൻ പിടിയിൽ. കരവാളൂർ വെഞ്ചേമ്പ് സ്വദേശി മുഹ്സിനാണ് ഡാൻസാഫിൻ്റെ പിടിയിലായത്.

ഏറെ നാളായി പ്രതി പൊലീസിൻ്റെ നിരീക്ഷണത്തിലായിരുന്നു. ഇന്ന് തലച്ചിറ ജംഗ്ഷന് സമീപം കാറിൽ എത്തിയ മൂവർ സംഘം ബൈക്കിൽ സ്ഥലത്തുണ്ടായിരുന്ന മുഹ്സിന് എംഡിഎംഎ കൈമാറി. ഈ സമയം സ്ഥലത്തെത്തിയ പൊലീസിനെ കണ്ട് കാറിലുണ്ടായിരുന്ന 3 പേരും രക്ഷപ്പെടുകയായിരുന്നു.

18 ഗ്രാം എംഡിഎംഎ റോഡിലേക്ക് വലിച്ചെറിഞ്ഞാണ് പ്രതികൾ രക്ഷപ്പെട്ടത്. മുഹ്സിന്റെ പക്കൽ നിന്ന് 2 ഗ്രാം എംഡിഎംഎയും പിടികൂടി. ഒളിവിൽ പോയ തൗഫീഖ്, ഫയാസ്, മിൻഹാജ് എന്നിവർക്കായി പൊലീസ് തെരച്ചിൽ വ്യാപിപ്പിച്ചു.

എസ്എഫ്‌ഐ പുനലൂർ മുൻ എരിയാ കമ്മിറ്റി അംഗം കൂടിയാണ് പിടിയിലായ മുഹ്സിൻ. കൂടാതെ മാത്ര സർവീസ് സഹകരണ ബാങ്കിലെ താൽക്കാലിക ജീ‌വനക്കാരനുമാണ്.


#DYFI #activist #arrested #MDMA #Kottarakkara.

Next TV

Related Stories
സുൽത്താൻ ബത്തേരിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; നാല് പേർക്ക് പരിക്ക്

Jul 29, 2025 07:01 AM

സുൽത്താൻ ബത്തേരിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; നാല് പേർക്ക് പരിക്ക്

സുൽത്താൻ ബത്തേരിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച്...

Read More >>
ചെങ്കൽ ക്വാറിക്ക് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Jul 29, 2025 06:05 AM

ചെങ്കൽ ക്വാറിക്ക് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ചെങ്കൽ ക്വാറിക്ക് സമീപം യുവാവിനെ മരിച്ച നിലയിൽ...

Read More >>
Top Stories










//Truevisionall