കൊല്ലം: (truevisionnews.com) കൊല്ലത്ത് സ്കൂൾ വളപ്പിൽ വിദ്യാർഥികളുടെ മുന്നിൽ യുവാവിനെ കുത്തികൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും. ചന്ദനത്തോപ്പ് സ്വദേശി സിയാദിനെയാണ് കൊല്ലം അഡീഷണൽ ഡിസ്ട്രിക്റ്റ് ആന്റ് സെഷൻസ് കോടതി ശിക്ഷിച്ചത്.

പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ജയ കമലാസനൻ ഹാജരായി. 2015 ജനുവരി 29നാണ് കേസിന് ആസ്പദമായ സംഭവം. സ്‌കൂളിൽ വിദ്യാർത്ഥിയെ വിളിക്കാൻ കാറിൽ എത്തിയ സിയാദ് വാഹനം മാറ്റു ന്നതുമായി ബന്ധപ്പെട്ട് ഓട്ടോഡ്രൈവർ നൂറുദ്ദീനുമായി തർക്കത്തിൽ ഏർപ്പെട്ടു.
പ്രശ്നത്തിൽ ഇടപെട്ട ഓട്ടോ ഡ്രൈവറായ കിളികൊല്ലൂർ സ്വദേശി ധനീഷിനെ പ്രതി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. നൂറുദ്ദീനൊപ്പം ബദറുദീനെന്നയാൾക്കും സിയാദിന്റെ ആക്രമണത്തിൽ കുത്തേറ്റിരുന്നു.
#Youth #stabbed #death #front #students #school #premises #accused #life #imprisonment
