അമ്മൂമ്മയുടെ കൈയബദ്ധം, വിറകുവെട്ടുന്നതിനിടയിൽ തലയ്ക്ക് വെട്ടേറ്റു; കണ്ണൂരിൽ ഒന്നര വയസുകാരന് ദാരുണാന്ത്യം

അമ്മൂമ്മയുടെ കൈയബദ്ധം, വിറകുവെട്ടുന്നതിനിടയിൽ തലയ്ക്ക് വെട്ടേറ്റു; കണ്ണൂരിൽ ഒന്നര വയസുകാരന് ദാരുണാന്ത്യം
Apr 22, 2025 08:28 PM | By VIPIN P V

കണ്ണൂർ: (www.truevisionnews.com) അമ്മൂമ്മ വിറകുവെട്ടുന്നതിനിടെ അബദ്ധത്തിൽ വെട്ടേറ്റ് കണ്ണൂരിൽ ഒന്നര വയസ്സുകാരൻ മരിച്ചു. കണ്ണൂർ ജില്ലയിലെ ആലക്കോട് കോളനിയിലെ ദയാൽ എന്ന ഒന്നര വയസുകാരനാണ് മരിച്ചത്.

ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം. അമ്മൂമ്മ വിജയമ്മ വാക്കത്തി ഉപയോഗിച്ച് വിറകുവെട്ടുന്ന സമയത്ത് കളിക്കുകയായിരുന്നു കുട്ടി. പെട്ടെന്ന് അമ്മൂമ്മയുടെ മുന്നിലൂടെ ഓടിയ കുട്ടിയുടെ തലയ്ക്ക് വെട്ടേറ്റു.

വിജയമ്മയ്ക്ക് കണ്ണിന് ചെറിയ മങ്ങലുണ്ടായിരുന്നു എന്നാണ് വിവരം. കുട്ടി ഓടുന്നത് വിജയമ്മ കണ്ടില്ല. ആലക്കോട് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിൻ്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ഇൻക്വസ്റ്റിനും പോസ്റ്റ്‌മോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.


#half #year #oldboy #Kannur #died #tragically #grandmother #accidentally #head #choppingwood

Next TV

Related Stories
പാലക്കാട് അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; ദേഹമാസകലം പരിക്ക്

May 27, 2025 07:33 PM

പാലക്കാട് അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; ദേഹമാസകലം പരിക്ക്

അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ചതായി...

Read More >>
 ആരുമില്ലാത്ത സമയം നോക്കി കടന്നു പിടിച്ചു; കണ്ണൂരിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഇന്റീരിയർ ചെയ്യാനെത്തിയ യുവാവ് അറസ്റ്റിൽ

May 27, 2025 02:03 PM

ആരുമില്ലാത്ത സമയം നോക്കി കടന്നു പിടിച്ചു; കണ്ണൂരിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഇന്റീരിയർ ചെയ്യാനെത്തിയ യുവാവ് അറസ്റ്റിൽ

കണ്ണൂരിൽ ആർക്കിടെക്ടായി ജോലി ചെയ്യുന്ന ലക്ഷദ്വീപ് സ്വദേശിനിയെ കടന്നുപിടിച്ചയാൾ...

Read More >>
തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ച നിലയില്‍

May 27, 2025 11:37 AM

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ച നിലയില്‍

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ച...

Read More >>
Top Stories