കാണാതായ നാലു വയസുകാരിയെ കണ്ടെത്തി, യുവതി അറസ്റ്റിൽ

 കാണാതായ നാലു വയസുകാരിയെ കണ്ടെത്തി, യുവതി അറസ്റ്റിൽ
Apr 22, 2025 05:08 PM | By Susmitha Surendran

പന്തളം: (truevisionnews.com)  നാലു വയസുകാരിയെ കടത്തിക്കൊണ്ടു പോയ തമിഴ്നാട് സ്വദേശിയായ യുവതിയെയും കാണാതായ പെൺകുട്ടിയെയും പന്തളം പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ചൊവ്വാഴ്ച ഉച്ചക്ക് 12.30തോടെ കൊട്ടാരക്കരയിൽ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർ ഡീലക്സ് ബസിൽ യാത്ര ചെയ്യുന്നതിനിടയിൽ സംശയം തോന്നിയ കണ്ടക്ടർ ഇരുവരെയും പൊലീസിന് കൈമാറുകയായിരുന്നു.

തമിഴ്നാട് സ്വദേശിയായ ദേവി പൊലീസ് കസ്റ്റഡിയിൽ.കൊല്ലം കുന്നിക്കോട് വിളക്കുടി വാഹിദ മൻസിൽ സിയാനെ (നാല് വയസ്) ആണ് തമിഴ്നാട് സ്വദേശി തിങ്കളാഴ്ച വൈകുന്നേരം കടത്തിക്കൊണ്ടു പോയത്. അമ്മ സാഹിറിക്കൊപ്പം കൊല്ലം ബീച്ചിൽ എത്തിയ സിയാനയെ കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡിൽ വച്ച് കാണാതാവുകയായിരുന്നു.

പന്തളത്തിന് സമീപത്തു നിന്നും പെൺകുട്ടിയുമായി ചെങ്ങന്നൂർ ഡിപ്പോയിലെ ബസിൽ കയറിയ തമിഴ്നാട് സ്വദേശിനി 30 രൂപ നൽകി തൃശ്ശൂരിലേക്ക് ടിക്കറ്റ് ആവശ്യപ്പെടുകയായിരുന്നു. ഇവരുടെ പെരുമാറ്റത്തിലും കുഞ്ഞുമായുള്ള സാമ്യത്തിലും സംശയം തോന്നിയ കണ്ടക്ടറാണ് ഇരുവരെയും പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്.

ചൊവ്വാഴ്ച രാവിലെ പെൺകുട്ടിയെ കാണാതായ വിവരം ബന്ധുക്കൾ അറിയിച്ചതിനെ തുടർന്ന് കുന്നിക്കോട് പൊലീസ് തിരച്ചിൽ നടത്തി വരികയായിരുന്നു. കളിപ്പാട്ടങ്ങളും ബിസ്കറ്റും നൽകി കുട്ടിയെ പന്തളം പൊലീസ് സ്റ്റേഷനിൽ സംരക്ഷിച്ചു വരികയാണ്. കുന്നിക്കോട്ടുള്ള ബന്ധുക്കളെ കുട്ടിയെ കണ്ടെത്തിയ വിവരം അറിയിച്ചിട്ടുണ്ട്. 


#Missing #four #year #old #girl #found #woman #arrested

Next TV

Related Stories
സുൽത്താൻ ബത്തേരിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; നാല് പേർക്ക് പരിക്ക്

Jul 29, 2025 07:01 AM

സുൽത്താൻ ബത്തേരിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; നാല് പേർക്ക് പരിക്ക്

സുൽത്താൻ ബത്തേരിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച്...

Read More >>
ചെങ്കൽ ക്വാറിക്ക് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Jul 29, 2025 06:05 AM

ചെങ്കൽ ക്വാറിക്ക് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ചെങ്കൽ ക്വാറിക്ക് സമീപം യുവാവിനെ മരിച്ച നിലയിൽ...

Read More >>
Top Stories










//Truevisionall