നിയന്ത്രണംവിട്ട കാർ ബൈക്കിൽ ഇടിച്ച് അപകടം; ബൈക്ക് യാത്രികൻ മരിച്ചു

നിയന്ത്രണംവിട്ട കാർ ബൈക്കിൽ ഇടിച്ച് അപകടം; ബൈക്ക് യാത്രികൻ മരിച്ചു
Apr 21, 2025 08:22 PM | By Susmitha Surendran

കൊല്ലം: (truevisionnews.com)  കൊട്ടാരക്കരയിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. ഇഞ്ചക്കാട് സ്വദേശി ഷൈൻ (34) ആണ് മരിച്ചത്. നിയന്ത്രണംവിട്ട കാർ ബൈക്കിൽ ഇടിച്ചാണ് അപകടം നടന്നത്. കാർ ഓടിച്ച ടെനി ജോപ്പൻ പൊലീസ് കസ്റ്റഡിയിലാണ്.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേഴ്സൺ സ്റ്റാഫ് അംഗമായിരുന്നു ടെനി ജോപ്പൻ. ഇദ്ദേഹം ഓടിച്ച കാർ ഷൈൻ സഞ്ചരിച്ച ബൈക്കിനെ ഇടിച്ചിട്ട ശേഷം സമീപത്തെ വീട്ടിലേക്കും ഇടിച്ചു കയറി. പരുക്കേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സ്ഥലത്തെത്തിയ പൊലീസ് ടെനി ജോപ്പനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അപകടത്തിൻ്റെ കാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. മരിച്ച യുവാവിൻ്റെ മൃതദേഹം പൊലീസിൻ്റെ നിയമ നടപടിക്രമങ്ങൾക്കും പോസ്റ്റ്‌മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

#Biker #dies #road #accident #Kottarakkara #kollam

Next TV

Related Stories
കോഴിക്കോട് പേരാമ്പ്രയിലെ ഹോട്ടലിൽ നിന്നും വാങ്ങിയ ബിരിയാണിയിൽ പുഴു; ഹോട്ടലിന് പൂട്ടിട്ട് ആരോഗ്യ വകുപ്പ്

Apr 21, 2025 10:31 PM

കോഴിക്കോട് പേരാമ്പ്രയിലെ ഹോട്ടലിൽ നിന്നും വാങ്ങിയ ബിരിയാണിയിൽ പുഴു; ഹോട്ടലിന് പൂട്ടിട്ട് ആരോഗ്യ വകുപ്പ്

ആരോഗ്യ വകുപ്പ് അധികൃതർ ഹോട്ടലിലെത്തി പരിശോധന നടത്തുകയും ഹോട്ടൽ തത്ക്കാലത്തേക്ക് അടയ്ക്കാൻ നിർദ്ദേശം...

Read More >>
കോഴിക്കോട് വീട്ടിൽ അതിക്രമിച്ച കയറി ഉലക്ക കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു; പ്രതി അറസ്റ്റിൽ

Apr 21, 2025 10:24 PM

കോഴിക്കോട് വീട്ടിൽ അതിക്രമിച്ച കയറി ഉലക്ക കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു; പ്രതി അറസ്റ്റിൽ

കേസിലെ കൂട്ടുപ്രതിയെ കൂടി ഇനി പിടികൂടാനുണ്ട് കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ്...

Read More >>
മനസ്സാക്ഷിയെ ഞെട്ടിക്കുന്നത്,  നാലര പവൻ മാലയ്ക്കായി അരുംകൊല; വിനീത കൊലക്കേസില്‍ ശിക്ഷാവിധി 24-ന്

Apr 21, 2025 10:14 PM

മനസ്സാക്ഷിയെ ഞെട്ടിക്കുന്നത്, നാലര പവൻ മാലയ്ക്കായി അരുംകൊല; വിനീത കൊലക്കേസില്‍ ശിക്ഷാവിധി 24-ന്

ജീവപര്യന്തം ശിക്ഷ നൽകിയൽ ശിക്ഷാ ഇളവ് നേടി പ്രതി സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടില്ലെന്ന് ഉറപ്പ്...

Read More >>
 ബസ് കാത്തുനിന്ന അച്ഛനെയും മകനെയും മർദ്ദിച്ച സംഭവം; എസ്ഐക്ക് സസ്പെൻഷൻ

Apr 21, 2025 10:02 PM

ബസ് കാത്തുനിന്ന അച്ഛനെയും മകനെയും മർദ്ദിച്ച സംഭവം; എസ്ഐക്ക് സസ്പെൻഷൻ

ട്രാന്‍സ്ജെന്‍ഡേഴ്സിനെ ആക്രമിച്ചെന്നും എസ്ഐക്കെതിരെ...

Read More >>
Top Stories