മധുര:(truevisionnews.com) പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ സമാപനവേദിയില്‍ എമ്പുരാന്‍ പരാമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയ സിനിമ അല്ലാതിരുന്നിട്ടും എമ്പുരാന്‍ ആക്രമിക്കപ്പെട്ടെന്ന് പിണറായി പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ സമാപനവേദിയില്‍ പരാമര്‍ശിച്ചു.സിബിഎഫ്സിയേക്കാള്‍ വലിയ സെന്‍സര്‍ ബോര്‍ഡായി ആര്‍എസ്എസ് പ്രവര്‍ത്തിക്കുന്നു.

ഇന്ത്യയില്‍ വിഭജന രാഷ്ട്രീയമെന്നും പിണറായി വിജയന്‍ വിമര്‍ശിച്ചു. ബിജെപിയുടെയും ആര്‍എസ്എസിന്‍റെയും രാഷ്ട്രീയ ആയുധമാണ് വഖഫ് എന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മണിപ്പൂര്‍ വിഷയവും പിണറായി വിജയന്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉയര്‍ത്തി.ഇന്ത്യയിൽ വിഭജന രാഷ്ട്രീയമാണെന്ന് വിമര്‍ശിച്ച പിണറായി കേന്ദ്ര അവഗണനക്കെതിരെ കേരളവും തമിഴ്നാടും ഒറ്റക്കെട്ടാണെന്നും പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ സമാപനവേദിയില്‍ പറഞ്ഞു.
#ChiefMinister #mentions #Empuran #issue #closing #ceremony #partycongress#Strong #criticism #BJP #RSS
