നാവിൽ കപ്പലോടും രുചിയിൽ പാൽ കപ്പ തയാറാക്കിയാലോ?

നാവിൽ കപ്പലോടും രുചിയിൽ പാൽ കപ്പ തയാറാക്കിയാലോ?
Apr 8, 2025 10:01 PM | By Jain Rosviya

നാട്ടിൻ പുറത്തുകാരുടെ പ്രധാന വിഭവമാണ് കപ്പ. കപ്പയും മീൻകറിയും , കപ്പയും ബീഫും, കപ്പയും കാന്താരി ചമ്മന്തിയും....അങ്ങനെ നീണ്ടു പോകുന്നു കപ്പ വിഭവങ്ങൾ. എങ്കിൽ ഇന്നൊരു സ്പെഷ്യൽ വിഭവം പരീക്ഷിച്ചു നോക്കിയാലോ? വേറൊന്നുമല്ല പാൽ കപ്പ തന്നെയാണ് ഇന്നത്തെ സ്പെഷ്യൽ.


കപ്പ - ഒരു കിലോ

തേങ്ങ ചിരകിയത് - ഒന്നര കപ്പ്

വെളുത്തുള്ളി - നാല് അല്ലി

ഇഞ്ചി ചെറിയ കഷ്ണം

പച്ചമുളക് - 3 എണ്ണം

കറിവേപ്പില - ആവശ്യത്തിന്

ജീരകം - അര ടീസ്പൂൺ

വെളിച്ചെണ്ണ - രണ്ട് ടേബിൾസ്പൂൺ

വറ്റൽമുളക് - 4 എണ്ണം

ഉപ്പ് - ആവശ്യത്തിന്

കടുക്

തയാറാക്കുന്ന വിധം

കപ്പ ചെറിയ കഷ്‌ണനകളാക്കി കൊത്തിയരിഞ്ഞ് നന്നായി കഴുകിയെടുക്കുക. ശേഷം ആവശ്യത്തിന് ഉപ്പ് ഇട്ട് വേവിച്ചെടുക്കുക.

തേങ്ങ ചിരകിയതിലേക്ക് മുക്കാൽ കപ്പ് വെള്ളം ചേർത്ത് മിക്സിയിൽ നന്നായി അടിച്ച് ഒന്നാം തേങ്ങപ്പാൽ പിഴിഞ്ഞെടുക്കുക. ഇതിലേക്ക് വീണ്ടും മുക്കാൽ കപ്പ് വെള്ളം കൂടി ചേർത്ത് നന്നായി അരച്ച് രണ്ടാം പാലും പിഴിഞ്ഞെടുക്കുക. ശേഷം വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, ജീരകം, കറിവേപ്പില എന്നിവ മിക്സിയിൽ അടിച്ചെടുക്കുക.

വേവിച്ചു വെച്ച കപ്പയിലെ വെള്ളം ഊറ്റിക്കളഞ്ഞതിനു ശേഷം ഒന്നാം പാലും രണ്ടാം പാലും അരച്ച് വെച്ച മിക്‌സും ചേർത്ത് നന്നായി ഇളക്കികൊടുക്കുക. ആവശ്യത്തിന് ഉപ്പും ചേർത്ത യോജിപ്പിക്കാവുന്നതാണ്. നന്നായി കുറുകുന്നത് വരെ ഇളക്കി കൊടുക്കുക.

ഒരു പാൻ ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊടിച്ചെടുക്കുക. അതിലേക്ക് വറ്റൽമുളകും കറിവേപ്പിലയും ചേർത്ത് ഒന്ന് വഴറ്റിയെടുക്കാം. ശേഷം ഇത് കുറുക്കി വെച്ച കപ്പയിലേക്ക് യോജിപ്പിച്ചെടുക്കാം. നാവിൽ കൊതിയൂറും പാൽകപ്പ തയാർ



#making #palkappa #tastes #recipe

Next TV

Related Stories
കൊടും വേനലിൽ ക്ഷീണമകറ്റാൻ ഇത് മതി; ഒരു സ്പെഷ്യൽ മാമ്പഴം ജ്യൂസ് തയാറാക്കാം

Apr 28, 2025 11:01 PM

കൊടും വേനലിൽ ക്ഷീണമകറ്റാൻ ഇത് മതി; ഒരു സ്പെഷ്യൽ മാമ്പഴം ജ്യൂസ് തയാറാക്കാം

ചുട്ടുപൊള്ളുന്ന വേനലിൽ മനസ്സും ശരീരവും തണുപ്പിക്കാൻ ഒരു കിടിലൻ ജ്യൂസ് തയാറാക്കാം ...

Read More >>
പപ്പായ ഉണ്ടോ വീട്ടിൽ? എങ്കിൽ കിടിലൻ ഒരു ഉപ്പേരി തയാറാക്കി നോക്കിയാലോ

Apr 25, 2025 08:59 PM

പപ്പായ ഉണ്ടോ വീട്ടിൽ? എങ്കിൽ കിടിലൻ ഒരു ഉപ്പേരി തയാറാക്കി നോക്കിയാലോ

നിരവധി ആരോഗ്യ ഗുണമുള്ള ഒരു പച്ചക്കറിയാണ് പപ്പായ....

Read More >>
Top Stories