നത്തിങ് കമ്ബനിയുടെ പുതിയ ഫോൺ സിഎംഎഫ് ഫോൺ 2 പ്രോ ഉടൻ ഇന്ത്യൻ വിപണിയിൽ ; ലോഞ്ച് തീയതി പ്രഖ്യാപിച്ച് കമ്പനി

നത്തിങ് കമ്ബനിയുടെ പുതിയ ഫോൺ സിഎംഎഫ് ഫോൺ 2 പ്രോ ഉടൻ ഇന്ത്യൻ വിപണിയിൽ ; ലോഞ്ച് തീയതി പ്രഖ്യാപിച്ച് കമ്പനി
Apr 8, 2025 10:32 PM | By Vishnu K

(truevisionnews.com) നത്തിങ് സിഎംഎഫ് ഫോൺ 2 പ്രോ ഇന്ത്യയിലേക്ക്. ഏപ്രിൽ 28ന് വൈകുന്നേരം 6:30 ന് ഈ സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് നത്തിങ് സ്ഥിരീകരിച്ചു. സിഎംഎഫിന്റെ ആദ്യ മോഡലായ CMF ഫോൺ 1 ന്റെ പിൻഗാമിയായിട്ടാണ് സിഎംഎഫ് ഫോൺ 2 പ്രോ എത്തുന്നത്. ഇന്ത്യയിൽ 20000 രൂപയിൽ താഴെ വിലയിലാകും ഈ പ്രോ ഫോൺ എത്തുക എന്നാണ് ലീക്ക് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

നത്തിങ് 3 എ സീരീസിനെക്കാൾ കുറഞ്ഞ വിലയിലും സിഎംഎഫ് ഫോൺ 1നെക്കാൾ കൂടിയ വിലയിലും ആണ് സിഎംഎഫ് 2 പ്രോ എത്തുക. ഫോൺ ലോഞ്ച് ചെയ്യുന്ന തീയതി പുറത്തുവിട്ടെങ്കിലും ഇതുവരെ ഫോണിന്റെ സവിശേഷതകളോ മറ്റ് ഫീച്ചറുകളോ പുറത്തുവിട്ടിട്ടില്ല. സിഎംഎഫ് ഫോൺ 2 പ്രോയുടെ പ്രധാന ആകർഷണം അതിന്റെ ഡി​സൈനും ക്യാമറയുമാകാമെന്ന് റിപ്പോർട്ട്.

CMF ഫോൺ 2 പ്രോയ്ക്ക് 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.77 FHD+ AMOLED പാനൽ ലഭിക്കുമെന്ന് പറയപ്പെടുന്നു. മീഡിയടെക് ഡൈമെൻസിറ്റി 7400 ചിപ്‌സെറ്റാണ് ഫോണിന് കരുത്ത് പകരുന്നത്. 8GB വരെ LPDDR4X റാമും 256GB UFS 2.2 സ്റ്റോറേജും ഫോണിന് ലഭിച്ചേക്കാം. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള Nothing OS 3.1-ലാണ് ഫോൺ പ്രവർത്തിക്കുകയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എസൻഷ്യൽ കീ പിന്തുണയ്‌ക്കൊപ്പം IP64 റേറ്റിംഗും ലഭിച്ചേക്കാം. 5,000 mAh ബാറ്ററിയും 50W ഫാസ്റ്റ് ചാർജിംഗ് പിന്തുണയും ഇതിൽ ഉണ്ടായിരിക്കാം.

ആദ്യ മോഡലിൽ ഉണ്ടായിരുന്നതുപോലെ റിമൂവ് ചെയ്യാവുന്ന ബാക്ക് കവർ ഡിസൈൻ തന്നെയായിരിക്കും പിൻ​ഗാമിയായി എത്തുന്ന സിഎംഎഫ് ഫോൺ 2 പ്രോയിലും ഉണ്ടാകുക. സിഎംഎഫ് ഫോൺ 2 പ്രോ മാത്രമല്ല, ഇതോടൊപ്പം CMF ബഡ്‌സ് 2, CMF ബഡ്‌സ് 2a, CMF ബഡ്‌സ് 2 പ്ലസ് എന്നിവയും ഏപ്രിൽ 28ന് ലോഞ്ച് ചെയ്യുന്നുണ്ട്.

#Nothing #Company's #new #phone #CMFPhone2Pro #available #Indianmarket #Company #announces #launchdate

Next TV

Related Stories
10 മിനിറ്റിനുള്ളില്‍ സിം കാര്‍ഡ് ഉപഭോക്താക്കള്‍ക്കെത്തിക്കാന്‍ ബ്ലിങ്കിറ്റുമായി ചേര്‍ന്ന് എയര്‍ടെല്‍

Apr 15, 2025 08:28 PM

10 മിനിറ്റിനുള്ളില്‍ സിം കാര്‍ഡ് ഉപഭോക്താക്കള്‍ക്കെത്തിക്കാന്‍ ബ്ലിങ്കിറ്റുമായി ചേര്‍ന്ന് എയര്‍ടെല്‍

ഇത്തരത്തിലുള്ള ആദ്യ സേവനമായ ഇത് ഇപ്പോള്‍ രാജ്യത്തെ 16 നഗരങ്ങളില്‍...

Read More >>
അഡീഷണല്‍ വാലിഡിറ്റിക്കൊപ്പം ബോണസ് വാലിഡിറ്റിയും: വെല്‍ക്കം ഓഫറുമായി കെഫോണ്‍

Apr 15, 2025 08:21 PM

അഡീഷണല്‍ വാലിഡിറ്റിക്കൊപ്പം ബോണസ് വാലിഡിറ്റിയും: വെല്‍ക്കം ഓഫറുമായി കെഫോണ്‍

പുതുതായെത്തുന്ന ഉപഭോക്താക്കള്‍ക്ക് ആദ്യ ടേം റീച്ചാര്‍ജിനൊപ്പം അഡീഷണല്‍ വാലിഡിറ്റി കൂടാതെ ബോണസ് വാലിഡിറ്റി കൂടി...

Read More >>
പണിമുടക്കി വാട്‌സ്ആപ്പ്; മെസേജുകള്‍ അയക്കാൻ കഴിയുന്നില്ല, സ്റ്റാറ്റസ് അപ്‌ഡേഷനും പ്രശ്നം, വ്യാപക പരാതി

Apr 12, 2025 08:59 PM

പണിമുടക്കി വാട്‌സ്ആപ്പ്; മെസേജുകള്‍ അയക്കാൻ കഴിയുന്നില്ല, സ്റ്റാറ്റസ് അപ്‌ഡേഷനും പ്രശ്നം, വ്യാപക പരാതി

ഡൗണ്‍ഡിറ്റക്റ്ററില്‍ അനേകം പരാതികള്‍ ഇത് സംബന്ധിച്ച് വാട്‌സ്ആപ്പ് ഉപയോക്താക്കളില്‍ നിന്ന് കഴിഞ്ഞ ഒരു മണിക്കൂറിനുള്ളില്‍...

Read More >>
യുപിഐ ഡൗൺ: പേഴ്സ് കാലിയാക്കല്ലേ.......! രാജ്യവ്യാപകമായി ഡിജിറ്റൽ പണമിടപാട് തടസപ്പെട്ടു

Apr 12, 2025 02:59 PM

യുപിഐ ഡൗൺ: പേഴ്സ് കാലിയാക്കല്ലേ.......! രാജ്യവ്യാപകമായി ഡിജിറ്റൽ പണമിടപാട് തടസപ്പെട്ടു

രസകരമായ മീമുകളും നിറയുന്നുണ്ട്. പണം അയച്ചാൽ പോകാതെ കറങ്ങി നിൽക്കുകയാണ്...

Read More >>
ഒറിജിനൽ വേണ്ട ഡിജിറ്റൽ മതി; ആധാർ ആപ്പുമായി കേന്ദ്രം

Apr 11, 2025 09:20 PM

ഒറിജിനൽ വേണ്ട ഡിജിറ്റൽ മതി; ആധാർ ആപ്പുമായി കേന്ദ്രം

കൂടാതെ ഇലക്ട്രോണിക് ആധാർ കാർഡിൽ വെരിഫിക്കേഷൻ ചെയ്യാനായി ക്യുആർ കോഡും...

Read More >>
Top Stories

Entertainment News