Apr 8, 2025 08:37 PM

ന്യൂഡ‍ൽഹി: (www.truevisionnews.com) പാർലമെന്റ് പാസ്സാക്കി രാഷ്ട്രപതി ഒപ്പിട്ട വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ. ഇന്നു മുതലാണ് നിയമം പ്രാബല്യത്തിൽ വന്നത്.

ഇതു സംബന്ധിച്ചുള്ള വിജ്ഞാപനം കേന്ദ്ര ന്യൂനപക്ഷ ക്ഷേമകാര്യ മന്ത്രാലയം പുറത്തിറക്കി. നിയമം നടപ്പാക്കുന്നതിനുള്ള ചട്ടങ്ങൾ വൈകാതെ സർക്കാർ രൂപികരിക്കും. ഇതിനിടെ നിയമം സ്റ്റേ ചെയ്യരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ തടസ്സ ഹർജി ഫയൽ ചെയ്തു.

16നാണ് വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള വിവിധ ഹർജികൾ സുപ്രീം കോടതി പരിഗണിക്കുന്നത്.



#WaqfAct #force #today #Centralgovernment #issues #notification

Next TV

Top Stories