ഒന്നര കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്; യുവതി അടക്കം രണ്ട് പേരെ പിടികൂടി എക്സൈസ്, കാറും കസ്റ്റഡിയിലെടുത്തു

ഒന്നര കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്; യുവതി അടക്കം രണ്ട് പേരെ പിടികൂടി എക്സൈസ്, കാറും കസ്റ്റഡിയിലെടുത്തു
Apr 2, 2025 11:22 AM | By Athira V

ആലപ്പുഴ: ( www.truevisionnews.com) ആലപ്പുഴയിൽ വൻ കഞ്ചാവ് വേട്ട. ഒന്നര കോടിയുടെ ഹൈബ്രിഡ് കഞ്ചാവാണ് എക്സൈസ് പിടിച്ചെടുത്തത്. യുവതി അടക്കം രണ്ട് പേരെ പിടികൂടി. മൂന്ന് കിലോ കഞ്ചാവും പ്രതികളില്‍ നിന്ന് പിടികൂടിയിട്ടുണ്ട്.

ചെന്നൈ സ്വദേശി ക്രിസ്റ്റീന എന്ന് വിളിക്കുന്ന തസ്ലീമ സുൽത്താൻ, മണ്ണാഞ്ചേരി സ്വദേശി ഫിറോസ് എന്നിവരാണ് പിടിയിലായത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു.

ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചത് തായ്ലൻഡിൽ നിന്നാണെന്ന് സൂചന. മക്കളോടൊപ്പം സഞ്ചരിക്കുമ്പോഴാണ്‌ ഇവരെ പിടികൂടിയത് .

മണ്ണഞ്ചേരി സ്വദേശി ഫിറോസുമായി ചേർന്ന് വില്പന നടത്താനായാണ് ആലപ്പുഴയിൽ എത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ രാത്രി ഓമനപ്പുഴയിലുള്ള റിസോര്‍ട്ട് കേന്ദ്രീകരിച്ച് എക്സൈസ് നടത്തിയ റെയ്ഡിലാണ് ലഹരി പിടിച്ചെടുത്തത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.



#two #people #arrested #including #woman #hybrid #cannabis #alappuzha

Next TV

Related Stories
സുൽത്താൻ ബത്തേരിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; നാല് പേർക്ക് പരിക്ക്

Jul 29, 2025 07:01 AM

സുൽത്താൻ ബത്തേരിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; നാല് പേർക്ക് പരിക്ക്

സുൽത്താൻ ബത്തേരിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച്...

Read More >>
ചെങ്കൽ ക്വാറിക്ക് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Jul 29, 2025 06:05 AM

ചെങ്കൽ ക്വാറിക്ക് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ചെങ്കൽ ക്വാറിക്ക് സമീപം യുവാവിനെ മരിച്ച നിലയിൽ...

Read More >>
Top Stories










//Truevisionall