വായ്പ തിരിച്ചടവ് മുടങ്ങി; ജപ്തി ചെയ്ത വീടിനു മുന്നിൽ 38 കാരൻ മരിച്ച നിലയിൽ

വായ്പ തിരിച്ചടവ് മുടങ്ങി; ജപ്തി ചെയ്ത വീടിനു മുന്നിൽ 38 കാരൻ മരിച്ച നിലയിൽ
Mar 31, 2025 10:23 PM | By Susmitha Surendran

ആലപ്പുഴ : (truevisionnews.com) വായ്പാ കുടിശികയെ തുടർന്ന് കേരള ബാങ്ക് ജപ്തി ചെയ്ത വീടിനു പിന്നിൽ കുടുബാംഗമായ പുന്നപ്ര പറവൂർ വട്ടത്തറയിൽ പ്രഭു ലാലിനെ (38) മരിച്ച നിലയിൽ കണ്ടെത്തി.

ഇന്നു വൈകിട്ടാണ് സംഭവം. കേരള ബാങ്ക് കുറവൻതോട് ശാഖാ അധികാരികൾ കഴിഞ്ഞ 24ന് ആണ് വീട് ജപ്തി ചെയ്ത് പ്രഭുലാലിനെയും മാതാപിതാക്കളെയും ഇറക്കിവിട്ടത്. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി.

6 വർഷം മുൻപ് നിർമിച്ച വീടിനു വേണ്ടി 3 ലക്ഷം രൂപയായിരുന്നു പ്രഭുലാൽ വായ്പ എടുത്തിരുന്നത്. വീട് ജപ്തി ചെയ്ത ശേഷം ബന്ധുവീട്ടിലാണ് മാതാപിതാക്കൾക്കൊപ്പം പ്രഭു ലാൽ താമസിച്ചിരുന്നത്.

ദിവസവും ജപ്തി ചെയ്ത വീട്ടിൽ വന്ന് പരിസരത്ത് അൽപസമയം ചെലവിടുമായിരുന്നുവെന്ന് അയൽവാസികൾ പറയുന്നു. നിർമാണ തൊഴിലാളി ആയിരുന്ന പ്രഭു ലാലിനു ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നുവെന്നും ഇവർ പറഞ്ഞു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)



#Loan #repayments #delayed #Homeowner #found #dead #front #foreclosed #house

Next TV

Related Stories
സുൽത്താൻ ബത്തേരിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; നാല് പേർക്ക് പരിക്ക്

Jul 29, 2025 07:01 AM

സുൽത്താൻ ബത്തേരിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; നാല് പേർക്ക് പരിക്ക്

സുൽത്താൻ ബത്തേരിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച്...

Read More >>
ചെങ്കൽ ക്വാറിക്ക് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Jul 29, 2025 06:05 AM

ചെങ്കൽ ക്വാറിക്ക് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ചെങ്കൽ ക്വാറിക്ക് സമീപം യുവാവിനെ മരിച്ച നിലയിൽ...

Read More >>
Top Stories










//Truevisionall