ആലപ്പുഴ: (truevisionnews.com) അമ്പലപ്പുഴയിൽ പെരുന്നാളിന് അറുക്കാനായി എത്തിച്ച പോത്ത് വിരണ്ടോടി. കഴിഞ്ഞ ദിവസം രാത്രിയിൽ അമ്പലപ്പുഴ വളഞ്ഞ വഴിയിലാണ് സംഭവം.

ചെറിയ പെരുന്നാളിന്‍റെ ഭാഗമായി ഇറച്ചിക്കടയിലെത്തിച്ച പോത്ത് തൊഴിലാളികളുടെ കൈയിൽ നിന്ന് വിരണ്ടോടുകയായിരുന്നു. ഈ സമയം ഇറച്ചിക്കടക്ക് മുന്നിലും വളഞ്ഞ വഴി ജംഗ്ഷനിലുമായി നൂറു കണക്കിന് ആളുകളുണ്ടായിരുന്നു.
കെട്ടിയിട്ട സിമന്‍റ് കട്ടയുമായാണ് പോത്ത് ഓടിയത്. ഓടുന്നതിനിടെ ഒരു ബൈക്ക് പോത്ത് ഇടിച്ചിട്ടു. ഇതോടെ നാട്ടുകാരും പ്രദേശത്തുള്ളവരും ഭയന്ന് ചിതറിയോടി.
ഒടുവിൽ മണിക്കൂറുകൾക്കു ശേഷമാണ് പോത്തിനെ പിടികൂടിയായത്. സമീപത്തെ സർവീസ് സ്റ്റേഷന്‌റെ വാട്ടർ ടാങ്കർ വീണ പോത്തിനെ അറവുശാലയിൽ നിന്നെത്തിയവർ സാഹസികമായി പിടികൂടി കെട്ടിയിട്ടു. പിന്നീട് മറ്റൊരു സ്ഥലത്തെത്തിച്ച് അറക്കുകയായിരുന്നു.
#Buffalo #brought #slaughter #Eid #Ambalappuzha #ranaway
